ഇടുക്കി: തൊടുപുഴയില് സിനിമാ പ്രവര്ത്തകരെ ഇരുപതംഗ സംഘം ആക്രമിച്ചു. സിനിമാ സെറ്റില് ആര്ട്ട് വര്ക്കിനെത്തിയ മൂന്ന് പേരെയാണ് സംഘം മര്ദിച്ചത്. സംഭവത്തില് തൊടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തൊടുപുഴയില് ചിത്രീകരണം തുടങ്ങുന്ന സിനിമയുടെ ആര്ട്ട് വര്ക്കിനെത്തിയ കോഴിക്കോട് സ്വദേശി റെജില്, തിരുവന്തപുരം സ്വദേശികളായ ജിഷ്ണു, ജയസേനന് എന്നിവര്ക്കാണ് മര്ദനമേറ്റത്. ഇതില് ജയസേനന്റെ പരുക്ക് ഗുരുതരമാണ്.
തൊടുപുഴയില് വെച്ച് പിക്കപ്പ് വാനിന്റെ ഡ്രൈവറുമായുണ്ടായ വാക്ക് തര്ക്കമാണ് ആക്രമണത്തില് കലാശിച്ചത്. ഇവര് താമസിച്ചിരുന്ന ലോഡ്ജിലെത്തി ഇരുപതംഗ സംഘം മര്ദിച്ചെന്നാണ് പരാതി. അക്രമത്തില് പരുക്കേറ്റവര് വിവിധ ആശുപത്രികളില് ചികിത്സ തേടി.
TAGS : FILM | POLICE CASE
SUMMARY : Film workers beaten up in Thodupuzha; Police registered a case
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില് സ്വകാര്യ ബസുകള്ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല് അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില് പ്രവേശിക്കാന് ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില് നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്ഹി കലാപ ഗൂഢാലോചന കേസില് വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില് സുപ്രീംകോടതി ഡല്ഹി പോലീസിന്…