നമ്മ മെട്രോ ടിക്കറ്റ് നിരക്ക് പരിഷ്കരണം; അന്തിമ തീരുമാനം ഉടൻ

ബെംഗളൂരു: നമ്മ മെട്രോയുടെ ടിക്കറ്റ് നിരക്ക് പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഉടനുണ്ടാകുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. നിരക്ക് പരിഷ്കരണം നിർദേശിക്കാൻ ചുമതലപ്പെടുത്തിയ ഫെയർ ഫിക്സേഷൻ കമ്മിറ്റി (എഫ്എഫ്സി) ഏതാനും ദിവസങ്ങൾക്കുള്ളിൽ സർക്കാരിന് അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു.

നിലവിലുള്ളതിനേക്കാൾ 15 മുതൽ 25 ശതമാനം വരെ നിരക്ക് വർധനയാണ് ബിഎംആർസിഎൽ ആലോചിക്കുന്നത്. 2017ലാണ് അവസാനമായി മെട്രോ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത്. നിലവിൽ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 10 രൂപയാണ്. പരമാവധി നിരക്ക് 60 രൂപയും.

സ്മാർട്ട് കാർഡ് ഉപയോക്താക്കൾക്ക് 5 ശതമാനം കിഴിവ് ലഭിക്കുന്നുമുണ്ട്. മദ്രാസ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി ജസ്റ്റിസ് ആർ.തരണിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് മെട്രോയുടെ യാത്രാനിരക്ക് പരിഷ്കരണം അവലോകനം ചെയ്യുന്നത്. സമിതിയിൽ ഭവന, നഗരകാര്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി സത്യേന്ദ്ര പാൽ സിങ്, കർണാടക മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ഇ.വി. രമണ റെഡ്ഡി എന്നിവരുമുണ്ട്.

ഒക്ടോബറിൽ ഫിക്സേഷൻ കമ്മിറ്റിയുമായി സഹകരിച്ച് മെട്രോ ടിക്കറ്റ് നിരക്ക് പരിഷ്കരണത്തിനുള്ള നിർദ്ദേശങ്ങൾ പങ്കിടാൻ പൗരന്മാരെ ക്ഷണിച്ചുകൊണ്ട് ബിഎംആർസിഎൽ പൊതു അറിയിപ്പ് നൽകിയിരുന്നു. സമയപരിധി കഴിഞ്ഞിട്ടും എതിർപ്പുകൾ ലഭിക്കാതിരുന്നതോടെയാണ് നിരക്ക് വർധനവുമായി മുമ്പോട്ട് പോകാൻ ബിഎംആർസിഎൽ തീരുമാനിച്ചത്.

TAGS: BENGALURU | NAMMA METRO
SUMMARY: Final result on Bengaluru metro fare hike to be submitted soon

Savre Digital

Recent Posts

കുടുംബ വഴക്കിനിടെ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയ ഭാര്യയും രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും പൊള്ളലേറ്റ് മരിച്ചു

ആലപ്പുഴ: മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ ഭാര്യയും, ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരിച്ചു. നൂറനാട് പയ്യനല്ലൂർ…

58 seconds ago

കര്‍ണാടകയില്‍ തണുപ്പ് കടുക്കുന്നു; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: കർണാടകയിലെ വടക്കൻമേഖലകളില്‍ താപനില ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്ന് തണുപ്പ് രൂക്ഷമായി. കലബുറഗി, ബീദർ, വിജയപുര, ബെളഗാവി, ബാഗൽകോട്ട്, ഹാവേരി,…

9 minutes ago

ജനവാസ മേഖലയില്‍ കടുവ: വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളിലെ സ്കൂളുകൾക്ക് ചൊവ്വാഴ്ച അവധി

കല്പറ്റ: ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…

9 hours ago

പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് പിന്നില്‍ ലഷ്‌കര്‍; കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ

ശ്രീനഗര്‍: വിനോദസഞ്ചാരികളുള്‍പ്പടെ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ…

9 hours ago

ഇരപഠിത്തം പ്രകാശനം ചെയ്തു

ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി…

10 hours ago

വായുമലിനീകരണം രൂക്ഷം; ഡൽഹിയില്‍ നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി

ന്യൂഡല്‍ഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. ആരോ​ഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്ന്…

10 hours ago