LATEST NEWS

ബിഹാറിൽ അവസാനഘട്ട വോട്ടെടുപ്പ്‌ ഇന്ന്‌; വിധിയെഴുതുന്നത് 3.7 കോടി വോട്ടര്‍മാര്‍

ന്യൂഡൽഹി: ​ബിഹാറിലെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഡല്‍ഹി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ പോളിംഗ് ബൂത്തുകളുടെ സുരക്ഷ കൂട്ടിയിട്ടുണ്ട്. ആദ്യ ഘട്ടത്തിലേത് പോലെ രണ്ടാംഘട്ടത്തിലും മികച്ച പോളിംഗ് നടക്കുമെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ വിലയിരുത്തൽ.

20 ജില്ലകളിലെ 122 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. 3.7 കോടി വോട്ടർമാർ 1302 സ്ഥാനാർഥികളുടെ വിധി എഴുതും. തിർഹുത്ത്‌ മേഖലയിലെ 40 മണ്ഡലങ്ങളും മഗധിലെ 26 മണ്ഡലങ്ങളും സീമാഞ്ചലിലെ 24 മണ്ഡലങ്ങളും ശഹാബാദിലെ 22 മണ്ഡലങ്ങളിലുമാണ്‌ വോട്ടെടുപ്പ്‌.

ഭരണകക്ഷിയായ എൻ‌.ഡി‌.എയും പ്രതിപക്ഷമായ ഇൻഡ്യ സഖ്യവും തമ്മിലാണ് മത്സരം. വെസ്റ്റ് ചമ്പാരൻ, ഈസ്റ്റ് ചമ്പാരൻ, സീതാമർഹി, മധുബാനി, സുപോൾ, അരാരിയ, കിഷൻഗഞ്ച് എന്നീ ജില്ലകളിലാണ് വോട്ടെടുപ്പ്. നേപ്പാളുമായി അതിർത്തി പങ്കിടുന്ന ജില്ലകളാണിത്

121 മണ്ഡലങ്ങളിലേക്ക്‌ നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 65.08 ശതമാനം റെക്കോർഡ്‌ പോളിങ് രേഖപ്പെടുത്തിയിരുന്നു. ചൊവ്വാഴ്‌ച വൈകിട്ടോടെ എക്‌സിറ്റ്‌പോൾ ഫലങ്ങൾ പുറത്തുവരും. ഫലങ്ങള്‍ വെള്ളിയാഴ്‌ച അറിയാം.
SUMMARY: Final phase of voting in Bihar today; 3.7 crore voters will cast their votes

NEWS DESK

Recent Posts

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകള്‍ വഴിതിരിച്ച് വിടും

ബെംഗളൂരു: പാതകളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള രണ്ടു ട്രെയിനുകള്‍ വഴിതിരിച്ച് വിടും. തിരുവനന്തപുരം നോർത്ത് ബെംഗളൂരു എസ്എംവിടി ഹംസഫർ എക്‌സ്പ്രസ്…

33 minutes ago

മലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ചനിലയിൽ കണ്ടെത്തി

ബെംഗളുരു: സ്വകാര്യകമ്പനി ഉദ്യോഗസ്ഥനായ മലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം എടത്തറ കളഭം വീട്ടിൽ സി.പി.വിഷ്ണു (39) വിനെയാണ്…

35 minutes ago

അന്തസ്സംസ്ഥാന ബസ് സമരം; കേരളത്തിലേക്കുള്ള യാത്രക്കാർ വലഞ്ഞു

ബെംഗളൂരു: അന്തസ്സംസ്ഥാന സ്വകാര്യ ടൂറിസ്റ്റ് ബസുകളുടെ സമരം കേരളത്തിലേക്കുള്ള സര്‍വീസുകളെ സാരമായി ബാധിച്ചു. നേരത്തെ യാത്ര നിശ്ചയിച്ച് ടിക്കറ്റ് ബുക്ക്…

1 hour ago

2025-ലെ ബുക്കര്‍ പുരസ്‌കാരം ഡേവിഡ് സൊല്ലോയ്ക്ക്

ല​ണ്ട​ന്‍: 2025-ലെ ​ബു​ക്ക​ര്‍ പു​ര​സ്‌​കാ​രം ഹം​ഗേ​റി​യ​ന്‍ എ​ഴു​ത്തു​കാ​ര​നാ​യ ഡേ​വി​ഡ് സൊ​ല്ലോ​യ്ക്ക്. 'ഫ്‌​ളെ​ഷ്' എ​ന്ന നോ​വ​ലാ​ണ് പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​മാ​യ​ത്. ഇംഗ്ലീഷ് ഭാഷയില്‍…

2 hours ago

ഡൽഹി സ്ഫോടനം: കാറിന്റെ ആദ്യ ഉടമ പിടിയിൽ, അഗ്നിക്കിരയായത് 22 വാഹനങ്ങൾ

ന്യൂഡൽഹി: ഡൽഹി ഉഗ്ര സ്ഫോടനമുണ്ടായ കാറിന്റെ ആദ്യ ഉടമയെ  ഹരിയാന​യിലെ ഗുരു​ഗ്രാമിൽനിന്ന് പോലീസ് പിടികൂടി. ചെയ്ത്  മുഹമ്മദ് സൽമാൻ എന്നയാളെയാണ്…

2 hours ago

പാലക്കാട്‌ ഫോറം ഇന്റർസ്കൂൾ ക്വിസ് മത്സരം; സെന്റ് മേരിസ് സ്കൂൾ വിജയികൾ

ബെംഗളൂരു: പാലക്കാട്‌ ഫോറം ബെംഗളുരുവിൻ്റെ അബ്ദുൾകലാം വിദ്യായോജനയുടെ ഭാഗമായി വർഷംതോറും നടത്തി വരാറുള്ള ക്വിസ് മത്സരം അബ്ബിഗെരെ മേദരഹള്ളിയിലുള്ള ശ്രീ…

10 hours ago