ന്യൂഡൽഹി: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനുള്ള സ്ഥാനനിർണയം ഉടൻ പൂർത്തിയാക്കാൻ കേന്ദ്രസർക്കാരിനോടു വ്യവസായമന്ത്രി എം.ബി.പാട്ടീൽ ആവശ്യപ്പെട്ടു. കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി കെ. രാമമോഹൻ നായിഡുവുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ആവശ്യമുന്നയിച്ചത്.
ബെംഗളൂരുവിൽ രണ്ടാം വിമാനത്താവളം സ്ഥാപിക്കുന്നതിനുള്ള ചുരുക്ക പട്ടികയിലുള്ള 3 ഇടങ്ങളിലും എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വിദഗ്ധ സംഘം പരിശോധന നടത്തിയിരുന്നു. എന്നാൽ ഇതിന്റെ റിപ്പോർട്ട് സംസ്ഥാന സർക്കാരിനു ലഭിച്ചില്ല. ഇതു കിട്ടിയിലാടുടൻ വിമാനത്താവള നിർമാണത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുമെന്നും പാട്ടീൽ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. കനക്പുര റോഡിലെ ഹാരോഹള്ളിയിലെ 2 ഇടങ്ങളും കുനിഗൽ റോഡിലെ നെലമംഗലയിലുമാണ് പുതിയ വിമാനത്താവളം നിർമിക്കാൻ പരിഗണിക്കുന്നത്.
ഹുബ്ബള്ളി, ബെളഗാവി വിമാനത്താവളങ്ങൾക്കു രാജ്യാന്തര പദവി നൽകണമെന്നും വിജയപുര വിമാനത്താവളം ഉദ്ഘാടനം ചെയ്യാൻ അനുമതി നൽകണമെന്നും പാട്ടീൽ ആവശ്യപ്പെട്ടു.
SUMMARY: Finalise location for Bengaluru’s second airport, Patil urges Centre.
ബെംഗളൂരു: ബെംഗളൂരു ഇസ്‌ലാഹി സെൻ്റർ സംഘടിപ്പിക്കുന്ന കച്ചവടക്കാരോട് സ്നേഹപൂർവ്വം എന്ന പരിപാടി സെപ്റ്റംബർ 14 ഞായറാഴ്ച വൈകിട്ട് 4 മണിക്ക്…
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തമിഴ്‌നാട്ടില്‍ വിജയ് മൂന്ന് മാസം നീളുന്ന യാത്ര തുടങ്ങുന്നു. ഈ മാസം 13 മുതല്‍…
തിരുവനന്തപുരം: ബെവ്കോ ഔട്ട്‌ലെറ്റുകളിൽ പ്ലാസ്റ്റിക് കുപ്പി തിരിച്ചെടു ക്കുന്നതിനുള്ള പദ്ധതി ഇന്ന് ആരംഭിക്കും. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 20 ഷോപ്പുകളിലാണ്…
ആലപ്പുഴ: സിപിഐയുടെ 25ാം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സംസ്ഥാന സമ്മേളനം ഇന്ന് ആലപ്പുഴയിൽ തുടങ്ങും. രാവിലെ 11മണിക്ക് പ്രതിനിധി സമ്മേളനം…
കൊച്ചി: മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയക്കെതിരെ വീണ്ടും കേസ്. കോൺഗ്രസ് നേതാവ് താരാ ടോജോ അലക്‌സിൻ്റെ പരാതിയിലാണ് കേസെടുത്തത്.…
തിരുവനന്തപുരം: മാന്നാര്‍ കടലിടുക്കിനു മുകളിലും, തെക്കന്‍ ഒഡീഷയ്ക്കും വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി ഉയര്‍ന്ന ലെവലില്‍ ചക്രവാത ചുഴിയും നിലനില്‍ക്കുന്നതിനാല്‍…