ചെന്നൈ: ഇന്‍സ്റ്റഗ്രാമില്‍ 13 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള പ്രമുഖ ഫിനാന്‍സ് ഇൻഫ്ലുവൻസറെ ചെന്നൈയിലെ വാടകവില്ലയില് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്‍സ്റ്റാഗ്രാമിലും യൂട്യൂബിലും ‘ഫിനാന്‍സ് വിത്ത് ഹരീഷ്’ എന്ന സോഷ്യല്‍ മീഡിയ പേജിലൂടെ വീഡിയോ ചെയ്തിരുന്ന വി. ഹരീഷി (27) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മകന്റെ മരണത്തിന് കാരണം സെമുറിയ ഇന്ക് എന്ന വെഞ്ചര്‍ സ്റ്റുഡിയോയുടെ സി.ഇ.ഒ ജെയ്സണ്‍ സാമുവല്‍ നടത്തിയ സൈബര്‍ ബുള്ളിയിങ്ങും അധിക്ഷേപങ്ങളുമാണെന്ന് ഹരീഷിന്റെ പിതാവ് ആരോപിച്ചു.
SUMMARY: Finance influencer found dead















