ബെംഗളൂരു: മൈസൂരു നഗരത്തിലെ സിറ്റി മുനിസിപ്പല്‍ കൗണ്‍സിലുകളെയും ടൗണ്‍ പഞ്ചായത്തുകളെയും മൈസൂരു സിറ്റി കോര്‍പ്പറേഷനുമായി ലയിപ്പിച്ച് ‘ഗ്രേറ്റര്‍ മൈസൂരു സിറ്റി കോര്‍പ്പറേഷന്‍’ (ബൃഹത് മൈസൂരു മഹാനഗര പാലികെ) രൂപീകരിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചു. സാമ്പത്തിക ബാധ്യതയാകുമെന്ന കണക്കു കൂട്ടലിനെ തുടര്‍ന്നാണ് പദ്ധതി ഉപേക്ഷിക്കാന്‍ കാരണം. പദ്ധതി നടപ്പിലാക്കാന്‍ സംസ്ഥാന ധനകാര്യ വകുപ്പ് സാമ്പത്തിക പരിമിതികള്‍ ചൂണ്ടിക്കാട്ടി. ഇതാണ് പദ്ധതി ഉപേക്ഷിച്ചത്.
പദ്ധതിക്കായി മൈസൂരു ജില്ലാ ഭരണകൂടം സാധ്യതാ പഠനം നടത്തി വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ചുറ്റുമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ മൈസൂരുവിന്റെ ജനസംഖ്യ 6.80 ലക്ഷമായി ഉയരുമായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.
നിലവില്‍ നഗരപരിധിക്ക് പുറത്തുള്ള ചാമുണ്ഡേശ്വരി മണ്ഡലത്തിലെ പുതുതായി വികസിപ്പിച്ച ലേഔട്ടുകളും നിര്‍ദ്ദിഷ്ട ഗ്രേറ്റര്‍ മൈസൂരു സിറ്റി കോര്‍പ്പറേഷന്റെ അധികാരപരിധിയില്‍ കൊണ്ടുവരുമായിരുന്നു. ഇതോടെ നഗര വികസനത്തിന് കൂടുതല്‍ ഫണ്ടും അനുവദിക്കപ്പെടും. ഇതായിരുന്നു പദ്ധതികൊണ്ട് ലക്ഷ്യമിട്ടത്.
മൈസൂരുവിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയും ഔട്ടര്‍ റിംഗ് റോഡിന് അപ്പുറത്തുള്ള റെസിഡന്‍ഷ്യല്‍ ഏരിയകളുടെ വികാസവും ലക്ഷ്യം കണ്ടായിരുന്നു പദ്ധതിക്ക് രൂപം നല്‍കിയത്. ചാമുണ്ഡേശ്വരി നിയോജകമണ്ഡലത്തില്‍ മാത്രം മുഡ വികസിപ്പിച്ചതും അംഗീകരിച്ചതുമായ ഏകദേശം 900 ലേഔട്ടുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.
നിലവില്‍, ഈ പ്രദേശങ്ങള്‍ പരിപാലിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഉത്തരവാദിത്തം ടൗണ്‍ പഞ്ചായത്തുകള്‍ക്കാണ്. എന്നാല്‍, നിലവില്‍ ഇവിടെ പ്രധാന വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ആവശ്യമായ സാമ്പത്തിക വരുമാനമില്ല. ഗ്രേറ്റര്‍ മൈസൂരു പദ്ധതി യാഥാര്‍ഥ്യമായാല്‍ ഇവിടെയുള്ള വികസനത്തിനടക്കം കൂടുതല്‍ ഫണ്ടും ലഭിക്കുമായരുന്നു.
SUMMARY: Financial constraints; Greater Mysore project will not be implemented
തിരുവനന്തപുരം: സിപിഐയുടെ എതിർപ്പ് തള്ളി പി.എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചു. കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിലുള്ള ധാരണാപത്രത്തിൽ കേരളത്തിന്…
ആറ്റിങ്ങൽ: യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ലോഡ്ജ് മാനേജർ കായംകുളം സ്വദേശി ജോബിൻ ജോർജ് (30) അറസ്റ്റിൽ. മംഗളൂരുവിലേക്ക് പോകുന്നതിനിടെ കോഴിക്കോട്…
കാലിഫോര്‍ണിയ: അമേരിക്കന്‍ ടെക് ഭീമനായ ആമസോണ്‍ 2030ഓടെ ആറ് ലക്ഷം തൊഴിലാളികള്‍ക്ക് പകരം റോബോട്ടുകളെ ജോലികള്‍ക്ക് വിന്യസിക്കുമെന്ന് റിപ്പോര്‍ട്ട്. ആമസോണിന്റെ…
ബെംഗളൂരു: സംസ്ഥാനത്ത് നാളെ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഉച്ചയ്ക്ക് ശേഷമായിരിക്കും മഴ കനക്കുക.…
ബെംഗളൂരു: ബെംഗളൂരുവിനും മുംബൈയ്ക്കുമിടയില്‍ പുതിയ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും. കേന്ദ്ര റെയില്‍വേ മന്ത്രി അശിനി വൈഷ്ണവ് സര്‍വീസിന്…
ബെംഗളൂരു: കൊല്ലം തേവലക്കര അരിനെല്ലൂർ കുമ്പഴ ഡോ. കെ സി ജോണിന്റെ ഭാര്യ ഡോ. ലളിത ഉമ്മൻ (71) ബെംഗളൂരുവിൽ…