തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ ഫാം ഫെഡ് ചെയർമാനും എംഡിയും അറസ്റ്റിൽ. രാജേഷ് പിള്ള, അഖിൽ ഫ്രാൻസിസ് എന്നിവരെ മ്യൂസിയം പൊലീസാണ് പിടികൂടിയത്. വിവിധ പേരിൽ നിന്നായി കോടികൾ തട്ടിയെന്നാണ് കേസ്.
ഫാം ഫെഡ് സ്ഥാപനത്തിന്റെ പേരിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ സ്ഥാപനവുമായി ബന്ധപ്പെട്ടവർ നടത്തിയെന്ന വ്യാപകമായ പരാതി സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ചിരുന്നു. ചെന്നൈയിലും കേരളത്തിലും വിവിധ ബ്രാഞ്ചുകളുള്ള സ്ഥാപനമാണ് ഫാം ഫെഡ്.
ഇവര്‍ നിക്ഷേപകരില്‍ നിന്ന് 12.5 ശതമാനം പലിശ നല്‍കാമെന്ന് പറഞ്ഞുകൊണ്ട് പണം വാങ്ങിയിരുന്നു. ഏകദേശം 400 കോടിയോളം രൂപയുടെ നിക്ഷേപം ഈ രീതിയില്‍ സ്വീകരിച്ചിട്ടുണ്ട്. തുടർന്നിവർ പണം തിരികെ നൽകാതെ നിക്ഷേപകരെ കബളിപ്പിക്കുകയായിരുന്നു.
<BR>
TAGS :MONEY FRAUD,
SUMMARY : Financial fraud case: Farm Fed MD and Chairman arrested
തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലം സ്വദേശി കാമുകന്‍ പ്രവീണിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഒരുലക്ഷം…
പാലക്കാട്: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…
കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…