LATEST NEWS

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ്; മൂന്നാമത്തെ പ്രതിയും കീഴടങ്ങി

തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ് കേസില്‍ രണ്ടാം പ്രതി ദിവ്യ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങി. അഭിഭാഷകർക്ക് ഒപ്പമെത്തിയാണ് ദിവ്യ കീഴടങ്ങിയത്. അതേസമയം നേരത്തെ കേസില്‍ രണ്ടുപേർ കീഴടങ്ങിയിരുന്നു. കേസിലെ മറ്റ് പ്രതികളായ വിനീത, രാധാകുമാരി എന്നിവരാണ് കഴിഞ്ഞ ദിവസം കീഴടങ്ങിയത്. ജീവനക്കാര്‍ ക്യുആർ കോഡ് ഉപയോഗിച്ച്‌ പണം തട്ടിയെടുത്തുവെന്നാണ് പരാതി.

ദിയയുടെ വിവാഹത്തിന് ശേഷം കടയിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ഇവരാണ്. സാധനങ്ങള്‍ വാങ്ങുന്നവരില്‍ നിന്നും പണം ഇവരുടെ ക്യുആർ കോഡ് ഉപയോഗിച്ചാണ് സ്വീകരിച്ചിരുന്നതെന്നും ഈ പണം ദിയക്ക് കൈമാറിയിട്ടില്ലെന്നുമായിരുന്നു പരാതി. ദിയയുടെ സ്ഥാപനത്തില്‍ നിന്നും ക്യുആർ കോഡ് മാറ്റി 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്.

സ്ഥാപനത്തില്‍ നിന്ന് ജീവനക്കാരികള്‍ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് മൂന്നു ജീവനക്കാരികളുടെയും ബാങ്ക് രേഖകള്‍. വിനീത, രാധാകുമാരി എന്നിവരെ ദിയയുടെ സ്ഥാപനത്തിലെത്തിച്ച്‌ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പിനിടെ ക്യുആര്‍ കോഡ് വഴിയുള്ള പണം തട്ടല്‍ പ്രതികള്‍ സമ്മതിക്കുന്നുണ്ട്. 40 ലക്ഷത്തിൻ്റെ തട്ടിപ്പാണ് ഇതേവരെ കണ്ടെത്തിയത്.

SUMMARY: Financial fraud case in Diya Krishna’s firm; Third accused surrenders

NEWS BUREAU

Recent Posts

ജിഎസ്ടി 2.0 നാളെ മുതല്‍, രാജ്യത്തിന്റെ വികസനത്തെ ശക്തിപ്പെടുത്തും; പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ‍്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജിഎസ്ടി പരിഷ്കരണം രാജ‍്യത്തിന്‍റെ വളർച്ചയ്ക്ക് ഗുണകരമാകുമെന്നും സാധാരണക്കാർക്ക് വലിയ ആശ്വാസമാകുമെന്നും പ്രധാനമന്ത്രി…

40 minutes ago

അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന പരാതി; രാജ്‌മോഹൻ ഉണ്ണിത്താനെതിരായ കെ.പി ശശികലയുടെ ഹർജി തള്ളി

കാസറഗോഡ്: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികലയെ വിഷകലയെന്ന് വിളിച്ചതില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ്മോഹന്‍ ഉണ്ണിത്താന്‍…

1 hour ago

തിരുവനന്തപുരത്ത് കുരങ്ങന്മാരെ ചത്ത നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പാലോട് കുരങ്ങന്മാരെ ചത്ത നിലയില്‍ കണ്ടെത്തി. 13 കുരങ്ങന്മാരെയാണ് ചത്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. പാലോട് – മങ്കയം പമ്പ്…

2 hours ago

കോഴിക്കോട് ട്രെയിനില്‍ നിന്നും വീണ് പെണ്‍കുട്ടിക്ക് ഗുരുതര പരുക്ക്

കോഴിക്കോട്: മംഗലാപുരം - കോയമ്പത്തൂർ എക്‌സ്‌പ്രസ് ട്രെയിനില്‍ നിന്ന് വീണ 19കാരിക്ക് ഗുരുതര പരുക്ക്. വടകര സ്വദേശിനിയായ റിഹയെ (19)ആണ്…

2 hours ago

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ ‘എക്സ്’ അക്കൗണ്ട് ഹാക്ക് ചെയ്തു

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഹാക്കര്‍മാര്‍ ഷിന്‍ഡെയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ നിന്ന്…

3 hours ago

കളമശ്ശേരിയില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി; പ്രതി ഒളിവില്‍

കൊച്ചി: കളമശ്ശേരിയില്‍ ഒന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി. അയല്‍വാസിയായ യുവാവിനെതിരെയാണ് പരാതി. 4 മാസത്തിനിടയില്‍ കുട്ടിയെ പല പ്രാവശ്യം…

4 hours ago