കൊച്ചി: മഞ്ഞുമ്മല് ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില് നടന് സൗബിൻ ഷാഹിർ ഇന്ന് ഹാജരാകില്ല. താരത്തിന് അന്വേഷണ സംഘത്തിന് മുന്നില് ഹാജരാകാനുള്ള സമയം നീട്ടിനല്കിയെന്ന് പോലീസ് അറിയിച്ചു. ഈ മാസം 27നു ഹാജരാകാൻ നിർദേശം നല്കിയിട്ടുണ്ട്. കേസ് റദ്ദാക്കണമെന്ന നിർമാതാക്കളുടെ ആവശ്യം നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു.
ലാഭവിഹിതം നല്കിയില്ലെന്ന മരട് സ്വദേശിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സിറാജ് വലിയതുറയാണ് പരാതിക്കാരന്. സിനിമയുടെ നിര്മാണത്തിനായി പലഘട്ടങ്ങളിലായി ഏഴുകോടി രൂപ തന്റെ കൈയില്നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നല്കാതെ വിശ്വാസവഞ്ചന കാണിച്ചുവെന്നുമാണ് പരാതി.
വാഗ്ദാനം നല്കിയ പണം കൃത്യസമയത്ത് നല്കിയില്ലെന്നാണ് പ്രതിയാക്കപ്പെട്ട നിര്മാതാക്കളുടെ വാദം. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള് മുടങ്ങി. അത് വലിയ നഷ്ടത്തിന് കാരണമായെന്നും അതിനാലാണ് സിറാജിന് തുക തിരിച്ചുനല്കാതിരുന്നതെന്നുമാണ് നിര്മാതാക്കളുടെ വാദം.
SUMMARY: Financial fraud case; Soubin Shahir does not have to appear today, police say time has been extended
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില് സ്വകാര്യ ബസുകള്ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല് അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില് പ്രവേശിക്കാന് ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില് നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്ഹി കലാപ ഗൂഢാലോചന കേസില് വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില് സുപ്രീംകോടതി ഡല്ഹി പോലീസിന്…