തിരുവനന്തപുരം: നടന് കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുടെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ നിന്നും 40 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് പോലീസ്. ദിയയുടെ ക്യു ആര് കോഡിനു പകരം ജീവനക്കാര്‍ സ്വന്തം ക്യു ആര് കോഡ് ഉപയോഗിച്ചാണ് പണം അക്കൗണ്ടുകളിലേക്ക് മാറ്റിയതെന്നും കണ്ടെത്തി.
പ്രതികളായ വിനീതയുടെയും രാധാകുമാരിയെയുടെയും ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നതിനിടെയാണ് പോലീസിന്റെ വിശദീകരണം. നിലവില്‍ വിനീതയയും രാധാകുമാരിയും റിമാന്‍ഡിലാണ്. പ്രതികള്‍ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നില്ല എന്നാണ് പോലീസ് പറയുന്നത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനായി പോലീസ് അപേക്ഷ നല്‍കും. കേസിലെ മറ്റൊരു പ്രതിയായ ദിവ്യയ്ക്കായുള്ള അന്വേഷണം തുടരുകയാണ്.
സ്ഥാപനത്തിലെ ക്യൂ ആര് കോഡില്‍ മാറ്റം വരുത്തി 69 ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് പ്രതികള്‍ക്കെതിരായ പരാതി. ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കൃഷ്ണകുമാറിനും കുടുംബത്തിനും എതിരെ പ്രതികള്‍ തട്ടിക്കൊണ്ടുപോകല്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ കൃഷ്ണകുമാറിനും മകള്‍ക്കും ജാമ്യം ലഭിച്ചിരുന്നു.
SUMMARY: Financial fraud in Diya Krishna’s firm: Irregularities of over Rs 40 lakh discovered
ചെന്നൈ: : പ്രശസ്ത തമിഴ് നടൻ മദൻ ബോബ്(71) അന്തരിച്ചു. ചെന്നൈ അഡയാറില്‍ ഇന്ന് വൈകിട്ടാണ് അന്ത്യം. രോഗബാധിതനായി ചികിത്സയിലായിരുന്നു.…
ബെംഗളൂരു: നഗരത്തിലെ ഗതാഗത കുരുക്കിൽ പെടാതിരിക്കാൻ അവയവ ഗതാഗതത്തിനു നമ്മ മെട്രോ ഉപയോഗിച്ച് അധികൃതർ. വൈറ്റ്ഫീൽഡ് സ്റ്റേഷനിൽ നിന്നു രാജരാജേശ്വരി…
ബെംഗളൂരു: ബെളഗാവിയിലെ ഹൂളിക്കട്ടിയിൽ സർക്കാർ സ്കൂളിലെ കുടിവെള്ള ടാങ്കിൽ കീടനാശിനി കലർത്തിയ സംഭവത്തിൽ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു.…
കൊച്ചി: എറണാകുളം കോടനാട് തോട്ടുവയിൽ വയോധികയെ കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ. 84 വയസ്സുകാരിയായ അന്നമ്മയെ കൊലപ്പെടുത്തിയതിനാണ്…
ബെംഗളൂരു: നടിയും കോൺഗ്രസ് മുൻ എംപിയുമായ ദിവ്യ സ്പന്ദനയ്ക്കെതിരെ സൈബർ ആക്രമണം നടത്തിയ കേസിൽ 2 പേരെ ബെംഗളൂരു പോലീസ്…
ബെംഗളൂരു: ഹാസനിലെ ഫാം ഹൗസില്‍ വച്ച് 48 വയസ്സുള്ള വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ ജനതാദള്‍ (എസ്) മുന്‍ എംപി പ്രജ്വല്‍…