ബെംഗളൂരു: ബെംഗളൂരുവിൽ കുടിവെള്ളം പാഴാക്കുന്നവർക്ക് പിഴ ചുമത്താനൊരുങ്ങി ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (ബിഡബ്ല്യൂഎസ്എസ്ബി). വേനൽക്കാലത്ത് കുടിവെള്ള വിതരണത്തിൽ പ്രശ്‌നങ്ങൾ നേരിടുന്നത് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കാർ കഴുകൽ, പൂന്തോട്ടപരിപാലനം, റോഡ് വൃത്തിയാക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് കാവേരി വെള്ളം ഉപയോഗിക്കുന്നവർക്ക് 5,000 രൂപ പിഴ ചുമത്തുമെന്ന് ബോർഡ് അറിയിച്ചു. നിർദേശ ലംഘനം ആവർത്തിച്ചാൽ പ്രതിദിനം 500 രൂപയും, 5,000 രൂപയും അധികമായി ഈടാക്കും.
വാഹനങ്ങൾ കഴുകുന്നതിനും, പൂന്തോട്ടപരിപാലനം, നിർമ്മാണ പ്രവൃത്തികൾ, ഫൗണ്ടെയ്നുകൾ, റോഡ് നിർമ്മാണം തുടങ്ങിയ ആവശ്യങ്ങൾക്ക് കുടിവെള്ളം ഉപയോഗിക്കുന്നത് നേരത്തെ തന്നെ ബോർഡ് നിരോധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നിർദേശലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ബോർഡിന്റെ കോൾ സെന്റർ നമ്പറായ 1916 ൽ വിളിച്ച് പൊതുജനങ്ങൾക്ക് പരാതി നൽകാനും സാധിക്കും.
TAGS: BENGALURU
SUMMARY: BWSSB imposes Rs 5000 penalty for using drinking water for other purposes
ആലപ്പുഴ: ഓമനപ്പുഴ കൊലപാതകവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ജാസ്മിന്റെ മാതാവ് ജെസ്സിമോളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊലപാതകത്തില്‍ ജെസ്സിമോളുടെ പങ്കും സംശയിക്കുന്ന…
മൈസൂരു: ബന്ദിപുർ കടുവ സംരക്ഷണ കേന്ദ്രത്തിൽ 20 കുരങ്ങുകളുടെ ജഡം 2 ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചാമരാജ്നഗർ ജില്ലയിലെ…
ബെംഗളൂരു: കർണാടകയിൽ 3400 കോടി രൂപയുടെ പദ്ധതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. ബെംഗളൂരു മേഖലയ്ക്കാണ് 2550 കോടി രൂപയും നീക്കിവച്ചിട്ടുള്ളത്.…
തിരുവനന്തപുരം: പോത്തൻകോട് തെരുവു നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക്. ഇരുപതോളം പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ…
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ ശക്തം. ഗുജറാത്തിലെ ബനസ്കന്ത, സബർ കാന്ത, ആരവലി മേഖലകളിലും, ഒഡിഷയിലെ ബർഗറിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.…
തൃശൂര്‍: പന്നിത്തടത്ത് കെഎസ്ആര്‍ടിസി ബസും മീന്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ബസ് ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പടെ പന്ത്രണ്ടോളം പേര്‍ക്ക്…