ബെംഗളൂരു: ബെംഗളൂരു രാജ്യാന്തര വിമാനത്താവള റോഡിൽ സൈൻബോർഡ് നിയമം ലംഘിച്ചാൽ പിഴ ചുമത്തുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. റോഡിൽ അമിതവേഗതയും ലെയ്‌നിലെ അച്ചടക്കലംഘനവും പതിവാണ്. ഇക്കാരണത്താൽ തന്നെ സൈൻബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന നിയമങ്ങൾ പാലിച്ചില്ലെങ്കിൽ നിയമലംഘകർക്ക് പിഴ ചുമത്തുമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) മുന്നറിയിപ്പ് നൽകി.
എയർപോർട്ട് റോഡിലെ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററാണ്. ഇരുചക്രവാഹനങ്ങൾ റോഡിന്റെ ഇടതുവശത്തെ പാതയിലൂടെ സഞ്ചരിക്കണം. വാഹനങ്ങൾ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ വേഗപരിധി കൂട്ടുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അതേസമയം പതുക്കെ സഞ്ചരിക്കുന്ന ട്രക്കുകൾ പോലുള്ള ചരക്ക് വാഹനങ്ങൾ റോഡിന്റെ ഇടതുവശത്ത് ചേർന്ന് പോകണം. ഈ നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ 500 രൂപ പിഴ ഈടാക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
TAGS: BENGALURU UPDATES | TRAFFIC POLICE
SUMMARY: Traffic police to levy hefty fines if signboard instructions not followed
ബെംഗളൂരു: മടിക്കേരി തലത്ത്മാർനെ വളവിൽ സ്വകാര്യ ബസ് ബ്രേക്ക് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഓമ്‌നി വാഹനത്തിൽ ഇടിച്ച് മറിഞ്ഞു…
കൊച്ചി: മോഹൻലാൽ നായകനായി എത്തിയ ‘ഹൃദയപൂർവ്വം’ നൂറുകോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിൻ്റെ ആഗോള തിയേറ്റർ കളക്ഷനും മറ്റ് ബിസിനസ്…
കോഴിക്കോട്: സമസ്തയുടെ പോഷക സംഘടനയായ ജംഇയ്യത്തുൽ ഖുതുബാ ഇന്നിൽ നിന്നും രാജിവച്ചതായി നാസർ ഫൈസി കൂടത്തായി. സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ…
കൊച്ചി: പാലിയേക്കരയിൽ ടോൾപിരിക്കുന്നത് തടഞ്ഞ ഉത്തരവ് വീണ്ടും നീട്ടി ഹൈക്കോടതി. ടോൾ പുനഃസ്ഥാപിക്കുന്നത് ഈ മാസം 30-ന് പരിഗണിക്കാമെന്ന് കോടതി…
ബെംഗളൂരു: നോർത്ത് ബെംഗളൂരുവിലെ ശോഭ ക്രിസാന്തമം അപാർട്ട്മെൻ്റിലെ മലയാളി കൂട്ടായ്മയായ ക്രിസ് കൈരളി അസോസിയേഷൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ട…
വയനാട്: വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി അപ്പച്ചൻ രാജിവെച്ചു. രാജി കെപിസിസി നേതൃത്വം അംഗീകരിച്ചു. വയനാട് പാർട്ടിയിലെ വിഷയങ്ങൾ കൈകാര്യം…