ബെംഗളൂരു: മാണ്ഡ്യയിലെ സ്കൂളിൽ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ സ്കൂൾ അധികൃതർ ഉൾപ്പെടെ ആറ് പേർക്കെതിരെ കേസെടുത്തു. മലവള്ളിയിലുള്ള ടി കഗേപുര ഗ്രാമത്തിലെ റെസിഡൻഷ്യൽ സ്കൂളിലായിരുന്നു സംഭവം. അരുണാചൽ പ്രദേശ് സ്വദേശിയായ കെർലാങ് (13) ആണ് മരിച്ചത്. 29 വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച രാത്രി മലവള്ളിയിൽ നിന്നുള്ള ബിസിനസുകാരൻ സ്കൂൾ കുട്ടികൾക്കായി ഹോളി ആഘോഷം സംഘടിപ്പിച്ചിരുന്നു. ഇതിൽ വിദ്യാർഥികൾക്ക് ഭക്ഷണം വിളമ്പുകയും ചെയ്തിരുന്നു. പിറ്റേന്ന് ഉച്ചകഴിഞ്ഞ് ചില വിദ്യാർഥികൾക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. സംഭവത്തിൽ ഹോളി ആഘോഷത്തിന്റെ സംഘാടകർ, ഭക്ഷണം തയ്യാറാക്കിയവർ, സ്കൂൾ അധികൃതർ എന്നിവരുൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്.
TAGS: FOOD POISON
SUMMARY: FIR registered against 6 after food poisoning incident in Malavalli
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. ദേവസ്വം ബോർഡ് മുൻ…
കൊച്ചി: 'സേവ് ബോക്‌സ്' നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഓണ്‍ലെന്‍ ലേല ആപ്പിന്റെ…
മോങ്ടണ്‍: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ ഒളമറ്റം അഞ്ജനവേലില്‍…
ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച…
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പി വി അൻവറിന് ഇ ഡി നോട്ടീസ് അയച്ചു. 2016 മുതല്‍ 2021…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 520 രൂപയാണ് കുറഞ്ഞത്. ഒരു ലക്ഷം കടന്ന് റെക്കോര്‍ഡുകള്‍…