ബെംഗളൂരു : ബെംഗളൂരു ശ്രീരാംപുരയിൽ തുറസ്സായ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന 150 വാഹനങ്ങൾ തീപ്പിടിത്തത്തിൽ കത്തിനശിച്ചു. ജക്കരായനകെരെയിലെ രണ്ടേക്കർ പാർക്കിങ് സ്ഥലത്താണ് ബുധനാഴ്ച രാവിലെ 11-ഓടെ തീപ്പിടിത്തമുണ്ടായത്. ആളപായമില്ല.
വിവിധ കേസുകളിലായി പോലീസ് പിടികൂടി പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചവയില്‍ ഏറെയും. 130 ഇരുചക്രവാഹനങ്ങള്‍ 10 ഓട്ടോറിക്ഷകള്‍, പത്തു കാറുകള്‍ എന്നിവയാണ് അഗ്നിക്കിരയായത്. യെശ്വന്തപുര, ദൊബ്ബാസ്‌പേട്ട്, രാജാജിനഗർ, ഹൈഗ്രൗണ്ട് എന്നിവിടങ്ങളിൽനിന്ന് ഫയർ എൻജിനുകൾ എത്തിയാണ് തീയണച്ചത്.
തീപ്പിടിത്തത്തിന്‍റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് ശ്രീരാംപുര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
<br>
TAGS : FIRE BREAKOUT
SUMMARY : fire 150 vehicles parked in the public area were burnt
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…