ബെംഗളൂരു: ബെംഗളൂരുവിൽ പ്ലാസ്റ്റിക് നിർമാണ യൂണിറ്റിൽ വൻ തീപിടുത്തം. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ജനവാസ മേഖലയായ സുങ്കടകട്ടെയ്ക്ക് സമീപമുള്ള അഞ്ജന നഗറിലെ കെഇബി റോഡിലുള്ള നിർമാണ യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സും പോലീസും എത്തി തീയണക്കുകയായിരുന്നു. അപകടത്തിൽ സമീപത്തുള്ള നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പ്ലാസ്റ്റിക് ബാഗുകളും മറ്റ് ഉൽപ്പന്നങ്ങളും പൂർണമായും കത്തിനശിച്ചു. പ്ലാസ്റ്റിക് നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ചില രാസവസ്തുക്കൾ തീപിടുത്തത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. അതേസമയം ലൈസൻസ് ഇല്ലാതെയാണ് യൂണിറ്റ് പ്രവർത്തിച്ചിരുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു.
TAGS: FIRE TRAGEDY
SUMMARY: Fire tragedy reported at plastic manufacturing unit
ന്യൂഡൽഹി: മുൻ ഇന്ത്യൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം മിഥുൻ മൻഹാസ് ബിസിസിഐ പ്രസിഡന്റാകും. അമിത് ഷായുടെ വസതിയില്‍ ചേർന്ന…
ഇംഫാൽ: മണിപ്പൂരിൽ അസം റൈഫിൾസിന് നേരെ നടന്ന ആക്രമണത്തിൽ രണ്ടു പേർ പിടിയിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് പിന്നാലെയാണ്…
കോട്ടയം: കോട്ടയം ആർപ്പൂക്കരയില്‍ വൊക്കേഷണല്‍ ഹയർ സെക്കന്‍ഡറി സ്കൂളിന്‍റെ ഗ്രൗണ്ടിന്‍റെ നിന്ന് കണ്ടെത്തിയ അസ്ഥികൂടങ്ങങ്ങളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങള്‍ പുറത്ത്. അസ്ഥികൂടങ്ങള്‍…
തിരുവനന്തപുരം: തിരുവനന്തപുരം പാലോട് കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ഗുരുതര പരുക്ക്. തിരുവനന്തപുരം പാലോട് ഇടിഞ്ഞാർ സ്വദേശി ജിതേന്ദ്രൻ (48)-നാണ് പരുക്കേറ്റത്.…
മൊഹാലി: സിപിഐയുടെ 25-ാം പാർട്ടി കോൺഗ്രസ്സ് ചണ്ഡീഗഢിൽ ഇന്ന് ആരംഭിക്കും. ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന റാലിയോടും പൊതുസമ്മേളനത്തോടും കൂടിയാണ് പരിപാടിക്ക്…
ബെംഗളൂരു: കര്‍ണാടകയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സാമൂഹികസുരക്ഷാ പദ്ധതി ഏർപ്പെടുത്താനായി നിയമംകൊണ്ടുവരാനൊരുങ്ങി കർണാടക സർക്കാർ. ഇതിനുള്ള കരടുബില്ലിന് രൂപംനൽകി. ഡൊമസ്റ്റിക് വർക്കേഴ്‌സ്…