ബെംഗളൂരു: ശിവമോഗയിലെ വസ്ത്ര മാർക്കറ്റിലെ തീപിടുത്തത്തിൽ എട്ട് കടകൾ കത്തിനശിച്ചു. നഗരത്തിലെ ഗാന്ധി ബസാർ മാർക്കറ്റിൽ തിങ്കളാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. ഗാന്ധിബസാറിലെ ബസവേശ്വര ക്ഷേത്രത്തിന് പിന്നിൽ ഉണ്ടായ തീപിടിത്തത്തിൽ എട്ട് കടകളിലെ സാധനങ്ങൾ മുഴുവനും കത്തി നശിച്ചു.
സംഭവത്തെ തുടർന്ന് മുൻകരുതൽ നടപടിയായി മാർക്കറ്റിലേക്കുള്ള വൈദ്യുതി വിതരണം താത്കാലികമായി നിർത്തിവച്ചു. സിറ്റി കോർപ്പറേഷൻ കമ്മീഷണർ ഡോ.കവിത യോഗപ്പനവർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ തീപിടിത്തമുണ്ടായ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. തീപിടിത്തത്തിൻ്റെ കാരണവും നാശനഷ്ടത്തിൻ്റെ വ്യാപ്തിയും നിലവിൽ വ്യക്തമല്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
TAGS: KARNATAKA | FIRE
SUMMARY: Over 8 shops damaged after fire breaks out in Shivamogga cloth market
ബെംഗളൂരു: കോയമ്പത്തൂർ സ്ഫോടനക്കേസിലെ മുഖ്യപ്രതി ടെയ്‌ലര്‍ രാജ(48) ബെംഗളൂരുവിൽ അറസ്റ്റിലായി. കോയമ്പത്തൂർ സിറ്റി പൊലീസും ഭീകരവാദ വിരുദ്ധ സ്ക്വാഡും ചേർന്നാണ്…
ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് എംഎൽഎ എസ്എൻ സുബ്ബ റെഡ്ഡിയുടെയും മറ്റ് ചിലരുടെയും വസതികളിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. റെഡ്ഡിയും…
പത്തനംതിട്ട: വീട്ടിലെ വളർത്തു പൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. പന്തളം കടക്കാട് അഷ്റഫ് റാവുത്തർ- സജിന…
ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി തിപ്പസന്ദ്ര- സി വി രാമന്‍നഗര്‍ കരയോഗം കുടുംബസംഗമം 'വിസ്മയം 2025' ജൂലൈ 13…
പത്തനംതിട്ട: മാളികപ്പുറം ക്ഷേത്രത്തിനു സമീപം പുതുതായി നിർമ്മിച്ച നവഗ്രഹ ക്ഷേത്രത്തിലെ പ്രതിഷ്ഠാ കർമ്മത്തിനായി ശബരിമല നട നാളെ തുറക്കും. വൈകിട്ട്…
ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ ഹലസൂരു ഗുരുമന്ദിരത്തിൽ ഗുരുപൂര്‍ണ്ണിമ ദിനം ആഘോഷിച്ചു. മഹിളാവിഭാഗത്തിന്റെയും, ക്ഷേത്രകമ്മറ്റിയുടെയും നേതൃത്വത്തിൽ നടന്ന ചടങ്ങുകള്‍ക്ക് സമിതി…