ബെംഗളൂരു: ബെംഗളൂരുവിലെ ഫർണിച്ചർ കടയിൽ തീപിടുത്തം. ബുധനാഴ്ച രാത്രിയോടെയാണ് വിജ്ഞാന നഗറിലെ ഫർണിച്ചർ കടയിൽ തീപിടുത്തമുണ്ടായത്. സംഭവത്തിൽ കോടികൾ വിലമതിക്കുന്ന സാധനങ്ങൾ നശിച്ചു. എന്നാൽ, ആളപായമില്ല. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ബുധനാഴ്ച രാത്രി എട്ടരയോടെയാണ് ഫർണിച്ചർ കട അടച്ചത്. ഏകദേശം ഒരു മണിക്കൂറിന് ശേഷം തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാരാണ് കടയുടമ ശിവരാജിനെയും അഗ്നിശമനസേനയെയും വിവരമറിയിച്ചത്. എന്നാൽ, ഫയർഫോഴ്‌സ് എത്തുമ്പോഴേക്കും തീ പടർന്ന് സാധനങ്ങളെല്ലാം കത്തിനശിച്ചിരുന്നു.ബൈയപ്പനഹള്ളി പോലീസ് സംഭവത്തിൽ കേസെടുത്തു.
TAGS: BENGALURU UPDATES | FIRE
SUMMARY: Fire at furniture store destroys goods worth crores
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…