ഝാൻസി ആശുപത്രി തീപിടിത്തത്തില്‍ രക്ഷപ്പെടുത്തിയ ഒരു കുഞ്ഞ് കൂടി മരിച്ചു. ഇതോടെ ആകെ മരണം 11 ആയി. ത്സാൻസിയിലെ മഹാറാണി ലക്ഷ്മി ബായ് സർക്കാർ മെഡിക്കല്‍ കോളേജില്‍ വെള്ളിയാഴ്ച്ച രാത്രിയാണ് അപകടംണ് ഉണ്ടായത്. ആശുപത്രിയിലെ നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്.
ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ പൊള്ളലേറ്റ 15 ഓളം കുട്ടികള്‍ ചികിത്സയില്‍ തുടരുന്നുണ്ട്. ഇവരുടെ നില അതീവ ഗുതുതരമാണെന്നാണ് വിവരം. അപകടം നടക്കുമ്പോൾ അമ്പതോളം കുഞ്ഞുങ്ങള്‍ വാർഡില്‍ ഉണ്ടായിരുന്നതായാണ് വിവരം.
അപകടത്തില്‍ ഉത്തർ പ്രദേശ് സർക്കാർ ത്രിതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആശുപത്രിയ്ക്ക് വീഴ്ച്ച പറ്റിയോയെന്ന് ആരോഗ്യ വകുപ്പ് അന്വേഷിക്കുന്നുണ്ട്. അതേസമയം സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനും പോലീസിനും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നോട്ടീസ് അയച്ചു.
TAGS : LATEST NEWS
SUMMARY : Fire at Tsansi Medical College; One more child died under treatment
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം നീട്ടി സർക്കാർ. ഡിസംബർ 31 ബുധനാഴ്ച ബാറുകള്‍ക്ക് രാത്രി 12…
ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. വൈകീട്ട് 5നാണ് നട തുറന്നത്. ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്കു കാലത്തെ…
പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറില്‍ കിണറ്റില്‍ വീണ കടുവയെ 10 മണിക്കൂർ നേരത്തെ ദൗത്യത്തിന് ശേഷം പുറത്തെടുത്തു. കടുവയെ വലയിലാക്കി മയക്കുവെടി…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് മൂന്നര…
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ബ്രാൻഡിക്ക് പേരിടാൻ മദ്യപകർക്കും പൊതുജനങ്ങള്‍ക്കും സുവർണ്ണാവസരം. ബെവ്‌കോ പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്ക് ആകർഷകമായ പേരും ലോഗോയും…
കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10…