LATEST NEWS

വിക്ടോറിയ ആശുപത്രിയിൽ തീപ്പിടിത്തം; 26 രോഗികളെ ഒഴിപ്പിച്ചു, രോഗികളും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു: ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ തീപ്പിടിത്തം. ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. രോഗികളും ജീവനക്കാരും സുരക്ഷിതരാണ്. പുകയുയർന്നതോടെ മുഴുവൻരോഗികളെയും സുരക്ഷിതരായി വാർഡിൽനിന്ന് മാറ്റിയതായി ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. രമേഷ്‌കൃഷ്ണ പറഞ്ഞു.

പൊള്ളലേറ്റരോഗികൾ ചികിത്സയിൽക്കഴിയുന്ന വിഭാഗത്തിലെ വാർഡിനോടുചേർന്ന സെമിനാർഹാളിലാണ് തീപ്പിടിച്ചത്. ഏഴുകുട്ടികളും അഞ്ചുസ്ത്രീകളുമുൾപ്പെടെ 26 പേർ വാർഡിൽ ചികിത്സയിലുണ്ടായിരുന്നു. ഇവരെ ആശുപത്രിയിലെ എച്ച് ബ്ലോക്കിലേക്ക് പിന്നീട് മാറ്റി. അഗ്നിരക്ഷാസേനയെത്തി തീയണച്ചു. ഷോട് സർക്കിട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നുകരുതുന്നതായി പോലീസ് പറഞ്ഞു. ആശുപത്രിക്കെട്ടിടത്തിന്റെ ഒന്നാംനിലയിലാണ് തീപടർന്നത്.
SUMMARY: Fire breaks out at Bengaluru’s Victoria Hospital; 26 patients evacuated

NEWS DESK

Recent Posts

യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി.ജെ.പിയിൽ ചേർന്നു

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ ഭാരതീയ ജനത പാർട്ടിയിൽ (ബിജെപി) ചേർന്നു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട്…

4 minutes ago

ന്യൂനമര്‍ദ്ദം; കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍…

33 minutes ago

ഗാസയിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം; 28 മരണം

ഗാസ: ഗാസ മുനമ്പില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം. ഏകദേശം 28 പേര്‍ കൊല്ലപ്പെട്ടതായി ആക്രമണത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.…

48 minutes ago

ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ന്യുഡൽഹി: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. എൻഡിഎ സംയുക്ത നിയമസഭാകക്ഷി യോഗമാണു നിതീഷിനെ നേതാവായി തിരഞ്ഞെടുത്തത്.…

1 hour ago

ഇടുക്കിയിൽ സ്കൂൾ ബസ് കയറി നാലു വയസ്സുകാരി മരിച്ച സംഭവത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു

ഇടുക്കി: ഇടുക്കി ചെറുതോണിയിൽ സ്കൂൾ ബസ് കയറി വിദ്യാർഥി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ പൈനാവ് സ്വദേശി എം എസ് ശശിയെ പോലീസ്…

1 hour ago

തൃശൂരിൽ കണ്ടെയ്നർ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു; 12 പേർക്ക് പരുക്ക്

തൃശൂർ: തൃശൂർ കൊടകരയിൽ കണ്ടെയ്നർ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച പുലർച്ചെ 2.45ന് ആയിരുന്നു അപകടം നടന്നത്.…

1 hour ago