ഡൽഹി: ഡല്‍ഹിയിലെ മെട്രോ സ്റ്റാഫ് ക്വാട്ടേഴ്സില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. ആദർശ് നഗറിലെ ഡല്‍ഹി മെട്രോ സ്റ്റാഫ് ക്വാട്ടേഴ്സിലാണ് തീപിടിത്തമുണ്ടായത്. അജയ് കുമാർ(42), ഭാര്യ നീലം (38) മകള്‍ ജാൻവി (10) എന്നിവരാണ് മരിച്ചത്. ഒരു അഗ്‌നിശമന സേനാംഗത്തിന് പരുക്കേറ്റു.
ആദർശ് നഗറിലെ ഡല്‍ഹി മെട്രോ റെയില്‍ കോർപ്പറേഷൻ (ഡിഎംആർസി) സ്റ്റാഫ് ക്വാട്ടേഴ്സിന്റെ രണ്ടാംനിലയിലാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയെന്നും രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
ഞായറാഴ്ച്ച മണ്ഡാവലിയിലെ അഞ്ച് നില കെട്ടിടത്തിലും തീപിടിത്തമുണ്ടായിരുന്നു. ഫ്ളാറ്റിന്റെ മുകളിലെ നിലയിലാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായത്. അവിടെയും രക്ഷാപ്രവർത്തനത്തിനിടെ മൂന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് പരുക്കേറ്റിരുന്നു.
SUMMARY: Fire breaks out at Delhi Metro staff quarters: Three dead
തിരുവനന്തപുരം : നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ബാലരാമപുരം- കാട്ടാക്കട റോഡില്‍ തേമ്പാമുട്ടം…
പത്തനംതിട്ട: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ യുവജന സംഘടനകളുടെ പ്രതിഷേധം. ചോദ്യം ചെയ്യലിനു ശേഷം രാഹുല്‍ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട ജില്ലാ…
വാഷിങ്ടൺ: സിറിയയിൽ ഐ.എസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് കനത്ത വ്യോമാക്രമണം നടത്തി യു.എസും സഖ്യസേനയും. ആക്രമണ വിവരം യു.എസ് സെൻട്രൽ കമാൻഡ്…
കൊച്ചി: തൊടുപുഴ-കോലാനി ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ എഞ്ചിനിയറിംഗ് വിദ്യാർഥി മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി അഭിഷേക് വിനോദ് ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ…
ബെംഗളൂരു: നമ്മ മെട്രോയുടെ പിങ്ക് ലൈനില്‍ കല്ലേന അഗ്രഹാര മുതൽ താവരക്കരെ വരെയുള്ള (7.5 കിലോമീറ്റർ) ഇടനാഴിയിൽ ട്രെയിനിന്റെ പരീക്ഷണ…
ബെംഗളൂരു: എറണാകുളം ഇന്റർസിറ്റിയും മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസും പുറപ്പെടുന്ന സ്റ്റേഷനുകള്‍ മാറ്റിയത് മാർച്ച് 11 വരെ തുടരും. നിലവിൽ ബയ്യപ്പനഹള്ളി…