ബെംഗളൂരു : ബെംഗളൂരുവിൽ ഇലക്ടിക്ക് ബൈക്ക് ഷോറൂമിലുണ്ടായ വൻ തീപ്പിടിത്തത്തില്‍ 30-ഓളം ബൈക്കുകൾ കത്തി നശിച്ചു. രാജാജിനഗറിലെ ഒകിനാവ ഗാലക്സി ഷോറൂമിലാണ് തീപ്പിടിത്തമുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. പത്ത് ബൈക്കുകൾ പൂർണമായി കത്തിയമർന്നു.
രാജാജി നഗർ, ഹൈഗ്രൗണ്ട്‌സ് ഫയർ സ്റ്റേഷനുകളിൽനിന്നെത്തിയ ഓരോ യൂണിറ്റ് അഗ്നിരക്ഷാസേനയാണ് തീയണച്ചത്. ഇതോടെ കെട്ടിടത്തിന്റെ മുകൾനിലയിലേക്ക് തീപടരുന്നത് തടഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
ബെംഗളൂരുവിൽ അടുത്തിടെ വാഹനഷോറൂമിലുണ്ടായ മൂന്നാമത്തെ തീപ്പിടിത്തമാണിത്. ജനുവരി രണ്ടിന് മഹാദേവപുരയിലെ ബൈക്ക് ഷോറൂമിലുണ്ടായ തീപ്പിടിത്തത്തിൽ 50 ബൈക്കുകൾ കത്തിനശിച്ചിരുന്നു. കഴിഞ്ഞ നവംബറിൽ ഡോ. രാജ്കുമാർ റോഡിലെ ഇലക്ടിക്ക് ബൈക്ക് ഷോറൂമിലുണ്ടായ തീപ്പിടിത്തത്തിൽ ഷോറൂമിലെ ജീവനക്കാരി പൊള്ളലേറ്റ് മരിച്ചു. 45 സ്കൂട്ടറുകൾ കത്തിനശിക്കുകയുമുണ്ടായി.
<br>
TAGS : FIRE BREAKOUT | ELECTRIC BIKE SHOWROOM
SUMMARY : Fire breaks out at electric bike showroom in Bengaluru; 30 bikes were burnt
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…
കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…
ഭോപ്പാൽ: അമ്മയോടൊപ്പം കൃഷിയിടത്തിലേക്കു പോയ എട്ടുവയസ്സുകാരിയെ പുലി കടിച്ചുകൊന്നു. മധ്യപ്രദേശിലെ ഭർവാനി ജില്ലയിലെ കീർത ഫാലിയ ഗ്രാമത്തിലാണു സംഭവം. ഗീത…
തിരുവനന്തപുരം: പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ…
തിരുവനന്തപുരം: കേരളത്തിൽ വ്യാപകമായി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
ന്യൂഡൽഹി: ചരക്ക്-സേവന നികുതി (ജിഎസ്ടി) പരിഷ്കരണം ഇന്ന് മുതല്‍ പ്രാബല്യത്തിലായി. 12, 28 സ്ലാബുകൾ ഒഴിവാക്കി അഞ്ച്, 18 ശതമാനം…