LATEST NEWS

ഗുജറാത്തില്‍ വളം നിര്‍മാണ പ്ലാന്റില്‍ തീപിടിത്തം; രണ്ട് തൊഴിലാളികള്‍ വെന്തുമരിച്ചു

ബറൂച്ച്‌: ഗുജറാത്തിലെ ബറൂച്ചിലുള്ള ഫാക്ടറിയില്‍ വന്‍ തീപിടുത്തം. തീപിടിത്തത്തില്‍ രണ്ട് തൊഴിലാളികള്‍ വെന്തുമരിച്ചു. നിരവധി പേർക്ക് പൊള്ളലേറ്റതായും റിപ്പോർട്ടുണ്ട്. ബിഹാർ സ്വദേശിയായ മനീഷ്, മഹാരാഷ്ട്ര സ്വദേശിയായ ഫുല്‍ചന്ദ് എന്നിവരാണ് മരിച്ച തൊഴിലാളികള്‍. തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തയുടന്‍ 15 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി. അഗ്നിശമന സേനയുടെ ഒരു യൂണിറ്റ് സ്ഥലത്തെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ബറൂച്ചിലെ ജിഐഡിസി പനോലിയില്‍ സ്ഥിതി ചെയ്യുന്ന സാങ്വി ഓര്‍ഗാനിക്‌സ് പ്രൈവറ്റ് ലിമിറ്റഡിലാണ് ഈ സംഭവം നടന്നത്. തീപിടുത്തത്തില്‍ ഫാക്ടറിക്ക് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. തീ പൂർണമായി അണച്ച ശേഷമാണ് വെന്തുമരിച്ച തൊഴിലാളികളുടെ മൃതദേഹങ്ങള്‍ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയത്.

SUMMARY: Fire breaks out at fertilizer manufacturing plant in Gujarat; Two workers burnt to death

NEWS BUREAU

Recent Posts

നിയമസഭയിൽ മാങ്കൂട്ടത്തിലിന് പ്രത്യേക ബ്ലോക്ക്; സ്പീക്കറുടെ തീരുമാനം വി ഡി സതീശന്റെ കത്തിന്റെ അടിസ്ഥാനത്തില്‍

തിരുവനന്തപുരം: ലൈംഗികാരോപണം നേരിട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയിൽ ഇനി പ്രത്യേക ബ്ളോക്ക്. പ്രതിപക്ഷ നേതാവ് വി ഡി…

42 minutes ago

ഉറങ്ങിക്കിടന്ന വിദ്യാര്‍ഥികളുടെ കണ്ണില്‍ പശ ഒഴിച്ച്‌ സഹപാഠികള്‍; അവശനിലയിലായ എട്ട് പേര്‍ ആശുപത്രിയില്‍

ഭുവനേശ്വർ: ഉറങ്ങുന്നതിനിടെ സഹപാഠികള്‍ കണ്ണില്‍ പശ തേച്ചൊട്ടിച്ചതിനെത്തുടർന്ന് 8 വിദ്യാർഥികള്‍ ആശുപത്രിയില്‍. 3,4,5 ക്ലാസുകളിലുള്ള വിദ്യാർഥികളെയാണ് കണ്‍പോളകള്‍ പരസ്പരം ഒട്ടിയ…

47 minutes ago

ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനിടെ ആനയിടഞ്ഞു; ഒടുവില്‍ തളച്ചു

പാലക്കാട്: കുന്നത്തൂർമേട്ടിലെ കൃഷ്ണൻ കോവിലില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനിടെ ആനയിടഞ്ഞു. ചെർപ്പുളശ്ശേരി മണികണ്ഠൻ എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ പുറത്ത്…

56 minutes ago

ഫയർസ്റ്റോംമേഴ്സ് ഫുട്ബോൾ ക്ലബ് ഓണാഘോഷം

ബെംഗളൂരു: ഹോരമാവ്–കൽക്കരെ മേഖലയിലെ ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മയായ ഫയർസ്റ്റോംമേഴ്സ് ഫുട്ബോൾ ക്ലബ് 'ഓണാരവം 2025' ഓണാഘോഷം സംഘടിപ്പിച്ചു. ഹെന്നൂർ ആശ…

1 hour ago

റിജാസ് ഐക്യദാര്‍ഡ്യ സംഗമം; സിദ്ദീഖ് കാപ്പനുള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസ്‌

കൊച്ചി: യുഎപിഎ ചുമത്തി മഹാരാഷ്ട്ര ഭീകരവിരുദ്ധസേന അറസ്റ്റ് ചെയ്ത റിജാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ നടന്ന പരിപാടിയില്‍ പങ്കെടുത്തതിന് സിദ്ദീഖ് കാപ്പൻ…

3 hours ago

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ ഒഴിവ്

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ഓവർസീസ് ബാങ്ക് (IOB), ഇന്ത്യയിലും വിദേശത്തും ശാഖകളുള്ളതും, MMGS സ്കെയിൽ…

3 hours ago