മുംബൈ: മുംബൈയിലെ ദഹിസാറിൽ 24 നില കെട്ടിടത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഒരു സ്ത്രീ മരിച്ചു. 18 ഓളം പേർക്ക് പരുക്കേറ്റു. മുംബൈയുടെ പ്രാന്തപ്രദേശമായ ദഹിസർ ഈസ്റ്റിലെ ന്യൂ ജൻ കല്യാൺ സൊസൈറ്റി, ശാന്തി നഗറിലെ ബി വിങ്ങിന്റെ ഏഴാം നിലയിലാണ് ഉച്ചക്കുശേഷം മൂന്നുമണിയോടെ തീപിടിത്തമുണ്ടായത്. ഉടൻ പോലീസിലും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. ഏഴ് യൂനിറ്റ് ഫയർ എൻജിനുകൾ സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനത്തിലേർപ്പെടുകയും ചെയ്തു. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം 36 പേരെ രക്ഷപ്പെടുത്തി അടുത്തുള്ള സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു. ഭിന്നശേഷിക്കാരിയായ ഒരു പെൺകുട്ടി ഗുരുതരാവസ്ഥയിലാണ്, മറ്റ് അഞ്ചുപേർ കൂടി ചികിത്സയിലാണ്. നോർത്തേൺ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ച നാലുവയസ്സുള്ള ബാലന്റെ നില ഗുരുതരമാണ്. ഒരാളെ പ്രഗതി ആശുപത്രിയിലും മറ്റൊരാളെ ശതാബ്ദി ആശുപത്രിയിലും പ്രവേശിപ്പിച്ചു. രക്ഷപ്പെടുത്തിയവരിൽ പലരുടെയും നില ഗുരുതരമാണ്.
SUMMARY: Fire breaks out in 24-storey building in Mumbai; one dead, 18 injured
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. ചുരം ഒൻപതാം വളവിനു താഴെ ചുരം കയറുകയായിരുന്ന കാറാണ്…
കാസറഗോഡ്: മരിക്കാൻ പോവുകയാണെന്ന് അമ്മയ്ക്ക് ഫോണിൽ സന്ദേശം അയച്ച യുവതി ഭർതൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിൽ. കാസറഗോഡ് അരമങ്ങാനം…
കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പ്രിൻസ് ലൂക്കോസ് (53) അന്തരിച്ചു. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽപോയി…
തൃശൂര്‍: ഓണാഘോഷത്തിനു സമാപനം കുറിച്ച് തൃശ്ശൂരില്‍ ഇന്ന് പുലികളിറങ്ങും. രാവിലെമുതല്‍ പുലിമടകളില്‍ ചായം തേക്കുന്ന ചടങ്ങുകള്‍ തുടങ്ങി. വൈകിട്ട് നാലുമണിയോടെയാണ് പുലികളി…
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ കാര്‍ലോസ് അല്‍ക്കരാസിന് കിരീടം. ഫൈനലില്‍ നിലവിലെ ചാംപ്യന്‍ യാനിക് സിന്നറിനെ പരാജയപ്പെടുത്തിയാണ്…
ബെംഗളൂരു: ചാമരാജ്‌നഗറിൽ സ്കൂട്ടർ കാറും ലോറിയുമായി കൂട്ടിയിടിച്ച് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് വിദ്യാർഥികൾ മരിച്ചു. മറ്റെരു വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റു. ഗാലിപുര…