പത്തനംതിട്ട: റാന്നിയിൽ വാതക ശ്മശാനത്തിൽ സംസ്കാരത്തിനിടെ തീ പടർന്ന് യുവാവിന് പൊള്ളലേറ്റു. സംസ്കാരച്ചടങ്ങിൽ കർപ്പൂരം കത്തിച്ചപ്പോഴാണ് തീ ആളിപ്പടർന്നത്. പുതമൺ സ്വദേശി ജിജോക്കാണ് പൊള്ളലേറ്റത്. പഴവങ്ങാടി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വാതക ശ്മശാനത്തിലാണ് അപകടമുണ്ടായത്.
ജിജോയുടെ അടുത്ത ബന്ധുവിന്റേതായിരുന്നു സംസ്കാരം. കർപ്പൂരം കത്തിക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. വാതക ചോര്‍ച്ചയാണ് അപകട കാരണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. മതപരമായ ചടങ്ങിന്റെ ഭാഗമായി കർപ്പൂരത്തിൽ തീ കൊളുത്തുന്നതിനിടെയാണ് അപകടമുണ്ടായത്. നനഞ്ഞ വസ്ത്രങ്ങളാണ് ജിജോ ധരിച്ചിരുന്നത് എന്നതിനാൽ കാര്യമായ പൊള്ളൽ ഏറ്റില്ല. ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
SUMMARY: Fire breaks out in gas crematorium during funeral, one person injured
കോഴിക്കോട്: പേരാമ്പ്രയില്‍ സംഘര്‍ഷത്തിനിടെ പരിക്കേറ്റ വടകര എംപി ഷാഫി പറമ്പില്‍ ആശുപത്രി വിട്ടു. സംഘര്‍ഷത്തില്‍ മൂക്കിന് പരിക്കേറ്റ ഷാഫി, മൂന്ന്…
ബെംഗളൂരു: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന യുവതിയെ വിവാഹം കഴിപ്പിക്കാമെന്ന് പറഞ്ഞ് മംഗളൂരുവില്‍ വെച്ച് ഒരു സംഘം മലയാളിയെ വഞ്ചിച്ച്…
മലപ്പുറം:എടപ്പാളില്‍ സ്കൂൾ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കണ്ടനകം സ്വദേശി വിജയനാണ് മരിച്ചത്. …
ബെംഗളൂരു: മാസപ്പടിക്കേസില്‍ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍. അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി…
കൊച്ചി: എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍ ഹിജാബ് തർക്കത്തെ തുടർന്ന് സ്കൂൾ അടച്ചിട്ടു. എട്ടാം ക്ലാസ് വിദ്യാർഥിനി ഹിജാബ്…
ബെംഗളൂരു: രാജ്യത്തെ മികച്ച ആശയവിനിമയ ഗവേഷകരിൽ ഒരാളും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം വിഭാഗം മുന്‍ മേധാവിയും…