LATEST NEWS

നവി മുംബൈയിലെ ഫ്ലാറ്റില്‍ തീപിടിത്തം; മൂന്ന് മലയാളികളടക്കം നാല് പേര്‍ മരിച്ചു

മുംബൈ: നവിമുംബൈയില്‍ കെട്ടിടത്തിനു തീപിടിച്ച്‌ നാലുമരണം. വാഷി സെക്ടര്‍ 14 ലെ രഹേജ റെസിഡന്‍സിയിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണം. ആറുവയസുകാരി വേദിക സുന്ദര്‍ ബാലകൃഷ്ണനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കമല ഹിരാല്‍ ജെയിന്‍ (84), സുന്ദര്‍ ബാലകൃഷ്ണന്‍ (44), പൂജ രാജന്‍ (39) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. ഇവര്‍ തിരുവനന്തപുരം സ്വദേശികളാണെന്നാണ് സൂചന.

പരുക്കേറ്റ പത്തുപേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്നുണ്ടായ തീ കൂടുതല്‍ നിലകളിലേക്ക് വ്യാപിച്ചത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തുകയും മൂന്ന് മണിയോടെ അഗ്നി നിയന്ത്രണവിധേയമാക്കുകയും ചെയ്തു. കെട്ടിടത്തിലുള്ള മിക്കയാളുകളെയും കൂടുതല്‍ അപകടം സംഭവിക്കുന്നതിന് മുമ്പ് പുറത്തിറക്കാനായെങ്കിലും അകത്ത് കുടുങ്ങിപ്പോയ നാലുപേരെ രക്ഷിക്കാൻ സാധിച്ചിരുന്നില്ല.

SUMMARY: Fire breaks out in Navi Mumbai flat; Four people including three Malayalis die

NEWS BUREAU

Recent Posts

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്; അപ്പീലുമായി സിബിഐ സുപ്രീംകോടതിയില്‍

ഡൽഹി: ഉദയകുമാർ ഉരുട്ടിക്കൊല കേസില്‍ പ്രതികളായ പോലീസുകാരെ വിട്ടയച്ചതിനെതിരെ സുപ്രീംകോടതിയില്‍ സിബിഐ അപ്പീല്‍ സമർപ്പിച്ചു. ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ വച്ച്‌…

12 minutes ago

കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവെച്ചു

കോഴിക്കോട്: പ്രചാരണ രംഗത്ത് പരിഗണിച്ചില്ലെന്ന് ആരോപിച്ച്‌ കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് പാർട്ടി വിട്ടു. പാര്‍ട്ടിയുടെ സജീവ…

57 minutes ago

അംബാനിയെ വീഴ്ത്തി അദാനി; ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി

ഡല്‍ഹി: റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും…

2 hours ago

പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധി: തിരെഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ഉദ്യോഗസ്ഥർക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി. കുറ്റ്യാടി സ്വദേശി മുഹമ്മദ് സിനാൻ…

3 hours ago

കടുത്ത ചൂട് തുടരുന്നു; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഉയര്‍ന്ന ചൂടിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആണ്…

3 hours ago

പുസ്തക പ്രകാശനം

ബെംഗളൂരു: വി ആർ ഹർഷന്‍ രചിച്ച നർമ്മരസായനം, ഹാസ്യ ഹർഷം എന്നീ പുസ്തകങ്ങളുടെ പ്രകാശനം ഏപ്രിൽ 26ന് ഞായറാഴ്ച വൈകിട്ട്…

3 hours ago