തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിനകത്തെ ഭണ്ഡാരത്തില്‍ തീപടര്‍ന്ന് നോട്ടുകള്‍ കത്തിനശിച്ചു. ശ്രീകോവിലിന് സമീപത്തെ ഒന്നാം നമ്പര്‍ പ്രധാന ഭണ്ഡാരത്തിന് മുകളില്‍ വെല്‍ഡ് ചെയ്യുന്നതിനിടെ തീപ്പൊരി അകത്ത് വീണാണ് നോട്ടുകള്‍ കത്തിനശിച്ചത്.
ഭണ്ഡാരത്തിനകത്ത് നിന്നു പുക വരുന്നതു കണ്ട് ജീവനക്കാര്‍ ഉടന്‍ വെള്ളമൊഴിച്ച് തീയണച്ചു. ഭണ്ഡാരം തുറന്ന് മുഴുവന്‍ നോട്ടുകളും സുരക്ഷിത മുറിയിലേക്ക് മാറ്റി. നനഞ്ഞ നോട്ടുകള്‍ ഉണക്കുന്നതിനുള്ള സംവിധാനം ചെയ്തു. ക്ഷേത്ര ശ്രീകോവിലിന് സമീപത്തെ ഈ ഒരൊറ്റ ഭണ്ഡാരത്തില്‍ നിന്ന് ഒരു മാസം ഒരു കോടിയിലേറെ രൂപ ലഭിക്കാറുണ്ട്.
അതേസമയം ക്ഷേത്ര ശ്രീകോവിലിന് ചുറ്റും ചുമര്‍ചിത്രം നവീകരിക്കുന്നതിനായി ഭണ്ഡാരം മാറ്റിയിട്ടപ്പോള്‍ ഭണ്ഡാരത്തിന്റെ മുകളില്‍ മഴ നനയാതെ ഇരിക്കാന്‍ ഉണ്ടാക്കിയ മുഖപ്പ് മുറിച്ചു മാറ്റിയിരുന്നു. മഴക്കാലത്തിനു മുമ്പായി ഈ ഭാഗം വെല്‍ഡ് ചെയ്ത് ഉറപ്പിക്കുന്നതിനിടെയാണ് തീപിടിച്ചത്.
TAGS : GURUVAYUR
SUMMARY : Fire breaks out in treasury inside Guruvayur temple, destroys banknotes
ബെംഗളൂരു: കെങ്കേരിയിൽ ആർആർ നഗറിൽ കഴിഞ്ഞ ദിവസം മലയാളിവിദ്യാർഥികളെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകൾ കവർന്ന സംഭവത്തിൽ അഞ്ചുപേർ…
ബെംഗളൂരു: ആർവി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെയുള്ള നമ്മ മെട്രോ യെല്ലോ ലൈനിൽ ആറാമത്തെ ട്രെയിന്‍ ഉടൻ ട്രാക്കിലിറങ്ങും. പുതിയ…
ബെംഗളൂരു: കേരളസമാജം കർണാടക ക്രിസ്മസ് -പുതുവത്സരാഘോഷം ഡിസംബർ 20 ന് യെലഹങ്ക സാറ്റലൈറ്റ് ടൗൺ ഡോ. ബി ആർ അംബേദ്കർ…
ബെംഗളൂരു: എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 7 കോടിരൂപ മോഷ്ടിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എടിഎമ്മുകളില്‍ നിറയ്ക്കാനായി കൊണ്ടുപോയ പണമാണ് സംഘം കൊള്ളയടിച്ചത്.…
ബെംഗളൂരു: കേരളസമാജം യെലഹങ്ക സോണിന്റെ നേതൃത്വത്തിൽ കന്നഡ രാജ്യോത്സവ ആഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങൾ കേരളസമാജം പ്രസിഡന്റ് എം ഹനീഫ് ഉദ്ഘാടനം…
കണ്ണൂർ: കണ്ണൂരിൽ മുസ്ലീം ലീഗ് പ്രാദേശിക നേതാവ് ബിജെപിയിൽ ചേർന്നു. ലീഗിന്റെ പാനൂർ മുനിസിപ്പൽ കമ്മിറ്റി അംഗമായ ഉമർ ഫാറൂഖ്…