ശബരിമല: പുല്ലുമേട് – സന്നിധാനം കാനനപാതയില്‍ വനത്തിനുള്ളില്‍ കുടുങ്ങിയ മാളികപ്പുറങ്ങളെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. തിരുവനന്തപുരം വെഞ്ഞാറൻമൂട് നിന്നും ശബരീശ ദർശനത്തിനായി എത്തിയ തീർത്ഥാടക സംഘത്തോടൊപ്പം ഉണ്ടായിരുന്ന രാധ (58) , ശാന്ത (60) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ആയിരുന്നു സംഭവം.
തീർത്ഥാടക സംഘത്തോടൊപ്പം സന്നിധാനത്തേക്ക് വരികയായിരുന്ന ഇരുവരും ശാരീരിക അവശതയെ തുടർന്ന് വനത്തിനുള്ളില്‍ കുടുങ്ങുകയായിരുന്നു. ഇവരോടൊപ്പം എത്തിയ സംഘാംഗങ്ങള്‍ പാണ്ടിത്താവളത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരെ വിവരമറിയിച്ചു. തുടർന്ന് അഗ്നി രക്ഷാസേനയും സിവില്‍ ഡിഫൻസ് അംഗങ്ങളും ചേർന്ന് നടത്തിയ തെരച്ചിലിന് ഒടുവില്‍ സന്നിധാനത്ത് നിന്നും രണ്ട് കിലോമീറ്റർ മാറി പോടംപ്ലാവില്‍ നിന്നും കണ്ടെത്തുകയായിരുന്നു.
തുടർന്ന് സ്ട്രക്ചറില്‍ എത്തിച്ച ഇരുവരെയും സന്നിധാനം സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശക്തമായ മഴയെയും പ്രതികൂല കാലാവസ്ഥയെയും തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി അടച്ചിട്ടിരുന്ന കാനനപാത ബുധനാഴ്ച രാവിലെയോടെ ആണ് വീണ്ടും തുറന്നു കൊടുത്തത്.
TAGS : SABARIMALA
SUMMARY : The fire rescue team rescued the Malikappurams stuck on the forest road
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…