ബെംഗളൂരു: ചിക്കമഗളൂരുവിലെ വീട്ടില്‍ നിന്നും തോക്കുകള്‍ കണ്ടെടുത്തു. കോപ്പ താലൂക്കിലെ കടേഗുണ്ടി ഗ്രാമത്തിലെ ഒരു വീട്ടിൽ നിന്നാണ് മാവോയിസ്റ്റ്കളുടെതെന്ന് കരുതുന്ന മൂന്ന് തോക്കുകൾ കണ്ടെത്തിയത്. മാവോയിസ്റ്റ് സാന്നിധ്യമെന്ന സംശയം ബലപ്പെട്ടതോടെ ജയപുര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വെസ്റ്റേൺ റേഞ്ച് ഐജിപി അമിത് സിംഗ്, സിഐഡി എഡിജിപി പ്രണബ് മൊഹന്തി എന്നിവർ സ്ഥലത്തെത്തി.
മാവോയിസ്റ്റ് സംഘങ്ങള്‍ എത്തിയെന്ന സംശയം ജില്ലാ പോലീസിനെയും നക്‌സൽ വിരുദ്ധ സേനയെയും ജാഗ്രതയിലാക്കിയിരിക്കുകയാണ്. മാവോയിസ്റ്റ് അനുഭാവികളെന്ന് സംശയിക്കുന്ന രണ്ടുപേരെ ചോദ്യം ചെയ്തു വരികയാണെന്നാണ് റിപ്പോർട്ട്. മാവോയിസ്റ്റ് നീക്കങ്ങളുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നക്‌സൽ വിരുദ്ധ സേന എസ്പി ജിതേന്ദ്ര കുമാർ ദയാമയുടെ നേതൃത്വത്തിൽ ശൃംഗേരി, കോപ്പ താലൂക്കുകളിലെ വിവിധ സ്ഥലങ്ങളിൽ തിരച്ചില്‍ തുടരുകയാണ്. നക്സൽ വിരുദ്ധ സേനയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തുന്നുണ്ട്.
നക്സൽ വിരുദ്ധ സേനയും പോലീസും പ്രദേശവാസികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഉഡുപ്പി- കാർക്കള- ചിക്കമഗളൂരു അതിർത്തി പ്രദേശങ്ങളില്‍ ചെക്ക്പോസ്റ്റ് സ്ഥാപിച്ച് എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. ഹൊറനാട്-മെനസിനഹദ്യ റോഡിലെ വിശ്വേശ്വർകട്ടയ്ക്ക് സമീപം, ജയപുര-ശൃംഗേരി അതിർത്തി, ദക്ഷിണ കന്നഡ ജില്ലയുമായി ബന്ധിപ്പിക്കുന്ന കേരേക്കാട്ടെ എന്നിവിടങ്ങളിൽ ചെക്ക് പോസ്റ്റ് സ്ഥാപിച്ച് പരിശോധന നടത്തുന്നുണ്ട്.
<br>
TAGS : CHIKKAMAGALURU NEWS,
SUMMARY : Firearms recovered from house in Chikkamagaluru; Maoist presence suspected
ചെന്നൈ: കല, സാംസ്കാരിക രംഗത്തെ സംഭാവനകള്‍ക്കായി നല്‍കുന്ന ഭാരതിയാർ, എം.എസ്. സുബ്ബലക്ഷ്മി, കലൈമാമണി പുരസ്കാരങ്ങള്‍ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. 2021,…
ന്യൂഡല്‍ഹി: ഡല്‍ഹി ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരേ പീഡനപരാതിയുമായി വിദ്യാര്‍ഥിനികള്‍. കോളജില്‍ സാമ്പത്തികമായി…
കൊച്ചി: ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ആലുവ തോട്ടുമുഖം ക്രസന്റ് സ്‌കൂളിലാണ് സംഭവം. ലാബിലെ കെമിക്കല്‍…
തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന്…
പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ എം എല്‍ എ ഓഫീസിന്…