തിരുവനന്തപുരത്ത് പടക്ക വില്‍പ്പനശാലയില്‍ വൻ തീപിടിത്തം. തിരുവനന്തപുരം നന്ദിയോട് ആണ് പടക്ക വില്‍പനശാലക്ക് തീ പിടിച്ചത്. അപകടത്തില്‍ ഉടമയ്ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. തീപിടിത്തമുണ്ടായത് ആലാംപാറയിലെ ശ്രീമുരുക പടക്ക വില്‍പ്പനശാലയിലാണ്. ഉടമസ്ഥൻ ഷിബുവിനാണ് പൊള്ളലേറ്റത്.
ഗുരുതരമായി പരുക്കേറ്റ ഷിബുവിനെ
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടു പോയി. സമീപവാസികള്‍ പറയുന്നത് വൻ ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ്. ഉടൻ തന്നെ തീ പടർന്ന് പിടിച്ചുവെന്നും ഇവർ അറിയിച്ചു. അപകടം നടക്കുന്ന സമയത്ത് ഇവിടെ ഷിബു മാത്രം ഉണ്ടായിരുന്നതായാണ് സൂചന. തീപിടിത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.
TAGS : THIRUVANATHAPURAM | FIRECRACKERS | INJURED
SUMMARY : A firecracker shop caught fire; Owner injured
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…