ASSOCIATION NEWS

ഫയർസ്റ്റോമേഴ്‌സ് പ്രീമിയർലീഗിന് നാളെ തുടക്കം

ബെംഗളൂരു: ഹൊറമാവ്-കാൽക്കരെ മേഖലയിലെ ഫുട്‌ബോൾ പ്രേമികൾ സംഘടിപ്പിക്കുന്ന ഫയർസ്റ്റോമേഴ്‌സ് പ്രീമിയർലീഗിന്റെ രണ്ടാംപതിപ്പിന് നാളെ തുടക്കമാകും. ശനി, ഞായർ ദിവസങ്ങളിലായി രാവിലെ ആറുമുതൽ എട്ടുവരെ രണ്ടുമത്സരങ്ങൾ വീതമാണ് നടക്കുന്നത്. 20 ലീഗ് മത്സരങ്ങളിൽനിന്ന് ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ ഓഗസ്റ്റ് 23-ന് ഗ്രാൻഡ് ഫിനാലെയിൽ ബിർള ഓപ്പൺ മൈൻഡ്‌സ് ഇന്റർനാഷണൽ സ്കൂൾ ഗ്രൗണ്ട് ടർഫിൽ ഏറ്റുമുട്ടും. മത്സരത്തിനുശേഷം പ്രശസ്ത ഗായകൻ കൃഷ്ണനുണ്ണിയും സംഘവും അവതരിപ്പിക്കുന്ന സംഗീതപരിപാടിയുണ്ടാകും.

ഈ വർഷം അഞ്ചുടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക. ഓരോ ടീമിലും പത്തുകളിക്കാരെവീതം ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂൺ 29-ന് നടന്ന ലേലംവഴിയാണ് താരങ്ങളെ തിരഞ്ഞെടുത്തത്.

15 വർഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ബെംഗളൂരു നഗരത്തിലെ ഫുട്‌ബോള്‍ ആരാധകരുടെ മലയാളിക്കൂട്ടായ്മയാണ് ഫയർസ്റ്റോമേഴ്‌സ്. പ്രാദേശിക കായിക കൂട്ടായ്മകളെ ശക്തിപ്പെടുത്താനും യുവതലമുറയ്ക്ക് ഫുട്ബോളിൽ തിളങ്ങാനുമുള്ള വേദിയൊരുക്കമാണ് ടൂർണമെന്റിന്റെ ലക്ഷ്യം ജിതിൻ, നിജിൽ, റിജേഷ്, കിരൺ, വിശാഖ്, പ്രദീഷ്, രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടിയുടെ ഒരുക്കങ്ങൾ നടക്കുന്നത്. ഫോൺ: 917353549555.
SUMMARY: Firestormers Premier League starts tomorrow

NEWS DESK

Recent Posts

സിംഗപ്പൂരില്‍ ദീപാവലിക്ക് പടക്കം പൊട്ടിച്ച ഇന്ത്യക്കാരൻ അറസ്റ്റില്‍

സിംഗപ്പൂർ: സിംഗപ്പൂരില്‍ ദീപാവലിക്ക് പടക്കം പൊട്ടിച്ച ഇന്ത്യൻ വംശജൻ അറസ്റ്റില്‍. ദിലീപ് കുമാർ നിർമല്‍ കുമാർ എന്നയാളാണ് പിടിയിലായത്. പടക്കം…

5 minutes ago

നടൻ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ പിടിയിൽ

കൊച്ചി: നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആള്‍ പിടിയില്‍. മലപ്പുറം സ്വദേശി അഭിജിത് ആണ് പൊലീസിന്റെ പിടിയിലായത്.…

32 minutes ago

സ്വർണവിലയില്‍ വന്‍ വര്‍ധന

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില മാറി മറിയുന്നു. ഇന്നലെ കുറഞ്ഞ സ്വർണവില ഇന്ന് കൂടി. 22 കാരറ്റ് ഒരു ഗ്രാമിന് ഇന്ന്…

47 minutes ago

കേരള ആര്‍ടിസിയുടെ ഹൊസൂർ – കണ്ണൂർ വാരാന്ത്യ ഡീലക്സ് സർവീസിന് ഇന്ന് തുടക്കം

ബെംഗളൂരു: കേരള ആര്‍ടിസിയുടെ ഹൊസൂർ - കണ്ണൂർ വാരാന്ത്യ ഡീലക്സ് സർവീസിന്റെ ഫ്ലാഗ് ഓഫ് ഇന്ന് വൈകിട്ട് 7ന് ഹൊസൂർ…

59 minutes ago

ബൈക്ക് യാത്രികരെ ഇടിച്ച്‌ തെറിപ്പിച്ചു; നടി ദിവ്യ സുരേഷിനെതിരെ കേസ്

ബെംഗളൂരു: ബൈക്ക് യാത്രക്കാരായ മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ കാർ കന്നഡ നടി ദിവ്യ സുരേഷിന്റേതാണെന്ന് പോലീസ്…

1 hour ago

ശബരിമല സ്വർണക്കൊള്ള: ഉണ്ണിക്കൃഷ്ണൻ പോറ്റി വിറ്റ സ്വർണം ബല്ലാരിയിൽ നിന്ന് ക​ണ്ടെ​ത്തി

ബെംഗളൂരു: ശബരിമലയിൽ നിന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി കടത്തിയ സ്വർണം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ബല്ലാരിയിൽ നിന്ന് കണ്ടെത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം…

2 hours ago