LATEST NEWS

പാക് അധീന കശ്മീരിലെ പ്രതിഷേധത്തിൽ വെടിവെപ്പ്; രണ്ടുമരണം, 22 പേർക്ക് പരുക്ക്

ഇസ്ലാമാബാദ്: ഷെഹ്ബാസ് ഷരീഫ് സർക്കാരിനെതിരെ പാക് അധീന കാഷ്മീരിൽ നടക്കുന്ന പ്രതിഷേധത്തിൽ രണ്ട് മരണം. പാക്സൈന്യവും ഐഎസ്ഐ പിന്തുണയുള്ള മുസ്ലിം കോൺഫറൻസും സംയുക്തമായി നടത്തിയ വെടിവയ്പ്പിൽ 22 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്.
വെടിവയ്പ്പിന്റെ വീഡിയോ ദൃശ്യങ്ങൾ പാക് മാധ്യമങ്ങൾ പുറത്തുവിട്ടു.

ഇതിനിടെ സമരക്കാർ രണ്ട് പാക് സൈനികരെ പിടികൂടി തടഞ്ഞുവെച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. മൗലികാവകാശങ്ങൾ നിഷേധിക്കുന്നതിനെതിരേയാണ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാക് അധീന കാഷ്മീരിലെ സാധാരണക്കാർ സംഘടിച്ചത്.

സമീപകാല ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ സമരങ്ങൾക്കും സംഘർഷങ്ങൾക്കുമാണ് പാക് അധീന കശ്മീരും തലസ്ഥാനമായ മുസഫറാബാദും സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. പിഒകെ അസംബ്ലിയിൽ കാഷ്മീരി അഭയാർഥികൾക്കായി സംവരണം ചെയ്ത 12 സീ റ്റുകൾ റദ്ദാക്കുക തുടങ്ങിയ 38 ആവശ്യങ്ങൾ ഉന്നയിച്ചാണ് അവാമി ആക്ഷൻ കമ്മിറ്റി പ്രതിഷേധിക്കുന്നത്. ആയിരം സൈനികരെ കൂടി പ്രക്ഷോഭ മേഖലയിലേക്ക് അയച്ചതായും റിപ്പോർട്ടുകളുണ്ട്.

പ്രക്ഷോഭ മേഖലയിലെ കടകൾ ഉൾപ്പെടെ അടച്ചാണ് ആളുകൾ രംഗത്തുള്ളത്. അവകാശങ്ങൾ നേടിയെടുക്കും. പണിമുടക്ക് പ്ലാൻ എയാണ്. ജനങ്ങളുടെ ക്ഷമ നശിച്ചു. പ്ലാൻ ഡി വരെ പദ്ധതിയിട്ടിട്ടുണ്ടെന്ന് അവാമി ആക്ഷൻ കമ്മിറ്റി നേതാവ് ഷൗക്കത്ത് നവാസ് മിർ പറഞ്ഞു.

എന്നാല്‍ പ്രക്ഷോഭത്തോട് ശഹ്ബാസ് ശരീഫിന്റെ നേതൃത്വത്തിലുള്ള പാക് സർക്കാർ അനുകൂല സമീപനമല്ല സ്വീകരിക്കുന്നത്. ഒരു മാസത്തിലധികമായി തുടരുന്ന സമര​ത്തെ തുടക്കം മുതലേ അടിച്ചമർത്താനാണ് സർക്കാർ ശ്രമം. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിലെ പ്രധാന നഗരങ്ങളിലേക്കുള്ള പ്രവേശന കേന്ദ്രങ്ങളെല്ലാം സൈന്യം അടച്ചു. ഇതിനിടെ, സമരക്കാർ ഫെഡറൽ മന്ത്രിമാരുൾപ്പെട്ട പ്രതിനിധികളുമായി 13 മണിക്കൂർ ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതോടെയാണ്, സമരം കൂടുതൽ ശക്തമാക്കാൻ എ.എ.സി തീരുമാനിച്ചത്.
SUMMARY: Firing in protest in Pakistan Occupied Kashmir; Two dead, 22 injured

NEWS DESK

Recent Posts

കണ്ണൂരിൽ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരാൾ മരിച്ചു; ഏഴുപേർക്ക് പരുക്ക്

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരു മരണം.…

59 minutes ago

ഡൽഹി സ്‌ഫോടനം: മൂന്ന് ഡോക്ടർമാർ അടക്കം നാല് പേർകൂടി അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്‌ക്ക്‌ സമീപത്തുണ്ടായ ചാവേർ സ്‌ഫോടനവുമായിബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ മൂന്ന് പേർ ഡോക്ടർമാരും…

1 hour ago

വ്യാജ നിയമന ഉത്തരവു നൽകി പണം തട്ടിയയാൾ പിടിയിൽ

ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…

2 hours ago

ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണം; കേരള ചീഫ് സെക്രട്ടറിക്ക് കത്തയച്ച് കർണാടക

തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക്  കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും ​ഗതാ​ഗത…

2 hours ago

സംസ്ഥാന പര്യടനം വീണ്ടും തുടങ്ങാനൊരുങ്ങി വിജയ്; ഡിസംബറില്‍ പൊതുയോഗം നടത്തും

ചെന്നൈ: തമിഴ്നാട്ടിലെ കരൂർ ദുരന്തത്തിന് പിന്നാലെ നിർത്തിവച്ചിരുന്ന സംസ്ഥാന പര്യടനം വീണ്ടും തുടങ്ങാനൊരുങ്ങി തമിഴകം വെട്രി കഴകം (ടിവികെ). ഡിസംബർ…

2 hours ago

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; യുവതി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ മരണം. തിരുവനന്തപുരം നെടുമങ്ങാട് ആനാട് സ്വദേശിനി കെ.വി.വിനയ (26) ആണ്…

3 hours ago