ബെംഗളൂരു: സംസ്ഥാനത്തെ ആദ്യ ഡോപ്ലർ വെതർ റഡാർ ജനുവരി അവസാനത്തോടെ തുറക്കും. കൃത്യതയേറിയ കാലാവസ്ഥാ പ്രവചനം സാധ്യമാകുന്ന സംവിധാനമാണ് ഡോപ്ലർ വെതർ റഡാർ. മിന്നൽ പ്രളയത്തെ തുടർന്ന് നഗരം കനത്ത സാമ്പത്തിക നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കാൻ കേന്ദ്ര ഭൗമശാസ്ത്ര, ശാസ്ത്ര സാങ്കേതിക വകുപ്പ് അടുത്തിടെ സർക്കാരിന് അനുമതി നൽകിയിരുന്നു.
കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥാപിക്കുന്ന ഡോപ്ലർ വെതർ റഡാർ ഉപയോഗിച്ച് 250 കിലോമീറ്റർ പരിധിയിലെ കാലാവസ്ഥ നിരീക്ഷണം സാധ്യമാകും. ഉടൻ തന്നെ ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കുമെന്ന് ശോഭ കരന്തലജെ എംപി അറിയിച്ചു.
ഇതോടെ കാലാവസ്ഥ കൃത്യമായി പ്രവചിക്കാൻ കഴിയുയെന്ന് എംപി പറഞ്ഞു. മികച്ച കാലാവസ്ഥാ പ്രവചനത്തിനും പ്രകൃതി ദുരന്തങ്ങൾക്കുള്ള തയ്യാറെടുപ്പിനുമുള്ള ഒരു പ്രധാന ചുവടുവെപ്പാണിത്. പുതിയ റഡാർ കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങളും മുൻകൂർ മുന്നറിയിപ്പുകളും നൽകും. അടിസ്ഥാന സൗകര്യങ്ങളും സമ്പദ്‌വ്യവസ്ഥയും ജനങ്ങളുടെ ജീവിതവും സംരക്ഷിക്കുന്നതിൽ ഇത് നിർണായകമാണെന്നും എംപി പറഞ്ഞു. മംഗളൂരുവിനു പുറമെ ബെംഗളൂരുവിലും ഡോപ്ലർ റഡാർ സ്ഥാപിക്കാൻ കേന്ദ്രം അനുമതി ലഭിച്ചിട്ടുണ്ട്. സി ബാൻഡ് ഡോപ്ലർ വെതർ റഡാറാണ് ബെംഗളൂരുവിന് ലഭിക്കുക. ജക്കൂർ ആണ് ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കാൻ കേന്ദ്രം കണ്ടുവെച്ചിരിക്കുന്ന സ്ഥലം. അതേസമയം നന്ദി ഹിൽസിൽ ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കാനാണ് സംസ്ഥാന സർക്കാരിൻ്റെ താത്പര്യം. ഇവിടെ സ്ഥലം കൈമാറാമെന്ന് സർക്കാർ കാലാവസ്ഥ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി നന്ദി ഹിൽസിൽ മണ്ണ് പരിശോധന അടക്കമുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്.
TAGS: KARNATAKA | DOPLER WEATHER SYSTEM
SUMMARY: First dopler weather system in Karnataka to be readied soon
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…