ബെംഗളൂരു: ബെംഗളൂരുവിൽ ആദ്യമായി 600 ഗ്രാമില്‍ താഴെ ഭാരവും 23 ആഴ്‌ച (6 മാസം) പ്രായവുമുളള ഇരട്ടക്കുട്ടികള്‍ ജനിച്ചു. 550 ഗ്രാമും 540 ഗ്രാമും തൂക്കമുളള കുട്ടികളാണ് ബെംഗളൂരുവിലെ ആസ്‌റ്റര്‍ വുമണ്‍ ആന്‍റ് ചില്‍ഡ്രൻ ആശുപത്രിയിൽ ജനിച്ചത്. സമീപകാലത്ത് ഇത്ര വെല്ലുവിളി നിറഞ്ഞ ഒരു കേസ് ഉണ്ടായിട്ടില്ല എന്ന് ലീഡ് പീഡിയാട്രിക്‌സ് കൺസൾട്ടൻ്റായ ശ്രീനിവാസ മൂർത്തി പറഞ്ഞു.
തുമകുരുവിൽ നിന്നുള്ള കര്‍ഷകരായ ദമ്പതികള്‍ക്കാണ് കുട്ടികൾ ജനിച്ചത്. യുവതിയുടെ സെർവിക്‌സ് (ഗര്‍ഭപാത്രത്തിന്‍റെ താഴത്തെ ഭാഗം) ചുരുങ്ങുന്നതിനാൽ ഗര്‍ഭകാലം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് 17ാം ആഴ്‌ചയില്‍ കുട്ടികളെ പുറത്തെടുക്കേണ്ടിവരുമെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ 23 ആഴ്‌ചകള്‍ക്ക് ശേഷമാണ് കുട്ടികൾ ജനിച്ചത്. വിദഗ്‌ധ ഡോക്‌ടർമാരുടെ പ്രത്യേക മെഡിക്കൽ സംഘമാണ് അമ്മയെയും ഇരട്ടക്കുട്ടികളെയും പരിചരിക്കുന്നത്.
നിലവിൽ ശിശുക്കളുടെ വെൻ്റിലേറ്ററുകൾ, ഇൻകുബേറ്ററുകൾ, കാർഡിയാക് മോണിറ്ററുകൾ എന്നിവ ഉപയോഗിച്ച് ഈ കുട്ടികളുടെ ചികിത്സ ഉറപ്പാക്കുമെന്ന് എന്ന് ഡോക്‌ടര്‍ പറഞ്ഞു. അടുത്ത മൂന്ന് മുതല്‍ നാല് മാസം വരെ കുട്ടികൾ തീവ്രപരിചരണ വിഭാഗത്തിലായിരിക്കും.
TAGS: BENGALURU | MEDICAL MIRACLE
SUMMARY: First-ever recorded lowest birth weight premature twins delivered successfully at Bengaluru hospital
കാഠ്മണ്ഡു: നേപ്പാളിലെ ഇടക്കാല പ്രധാനമന്ത്രിയായി മുൻ ചീഫ് ജസ്റ്റിസ് സുശീല കർകി അധികാരമേറ്റു. അഴിമതിക്കും സാമൂഹിക മാധ്യമ നിരോധനത്തിനും എതിരെയുള്ള…
ബെംഗളൂരു: പൂജ, ദസറ അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് സ്പെഷ്യല്‍ സര്‍വീസുകളുമായി കേരള ആർടിസി. ഈ മാസം…
വത്തിക്കാൻസിറ്റി: ആഗോള കത്തോലിക്കാ സഭയുടെ 267-ാമത് തലവനായ ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ന് 70–ാം പിറന്നാൾ. മാർപാപ്പയായി ചുമതലയേറ്റതിനു ശേഷമുള്ള…
ന്യൂഡല്‍ഹി: 2024-25 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി നാളെ. നേരത്തെ ജൂലൈ 31…
ബെംഗളൂരു: നിയന്ത്രണം വിട്ട ചരക്ക് ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. ബെംഗളൂരു മാഗഡി റോഡിലെ കാമാക്ഷിപാളയക്കടുത്ത് ശനിയാഴ്ച…
ബെംഗളൂരു: കുടകിൽ വിനോദസഞ്ചാരത്തിനെത്തിയ മലയാളി കുടുംബത്തെ ആക്രമിച്ച ടാക്സി ഡ്രൈവർ അറസ്റ്റില്‍. വീരാജ്‌പേട്ട സ്വദേശിയായ ആനന്ദ് (37) ആണ് അറസ്റ്റിലായത്.…