കൊച്ചി: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസില്‍ മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഇതോടെ രാഹുലിന് മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചിരിക്കുകയാണ്. യുവതിയെ മാനസികമായി തളർത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു പ്രതിയെന്നും മുൻകൂർ ജാമ്യം നല്‍കരുത് എന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.
ജാമ്യം അനുവദിക്കുന്നത് തന്‍റെ ജീവന് ഭീഷണിയാണെന്നും നിരവധി പെണ്‍കുട്ടികളെ സമാന രീതിയില്‍ പ്രതി പീഡിപ്പിച്ചിട്ടുണ്ട് എന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ യുവതിയുടെ മൊഴി പരിശോധിക്കുമ്പോള്‍ ബലാത്സംഗം നടന്നതായി കണക്കാക്കാൻ ആകില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. തുടര്‍ന്നാണ് കര്‍ശന ഉപാധികളോടെ ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.
SUMMARY: First rape case; Rahul Mangkootatil granted anticipatory bail
















