Categories: LATEST NEWS

തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യ വിജയം; കണ്ണൂരിൽ നാലിടത്ത് എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ല

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ കണ്ണൂരില്‍ നാലിടത്ത് എല്‍ഡിഎഫിന് എതിർ സ്ഥാനാർഥികളില്ല. ആന്തൂര്‍ നഗരസഭയില്‍ രണ്ടിടത്തും മലപ്പട്ടം ഗ്രാമപഞ്ചായത്തില്‍ രണ്ടിടത്തുമാണ് എൽഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് എതിർ സ്ഥാനാർഥികളില്ലാത്തത്. പത്രിക സമർപ്പിക്കേണ്ട അവസാന സമയമായ വെള്ളിയാഴ്‌ച വൈകിട്ടുവരെ നാലിടത്തും മറ്റാരും പത്രിക നൽകിയില്ല. പത്രിക പിൻവലിക്കുന്ന സമയം കഴിയുന്നതോടെ ഇവരെ വിജയികളായി പ്രഖ്യാപിക്കും.

ആന്തൂര്‍ നഗരസഭയിലെ മോഴാറ വാര്‍ഡില്‍ മത്സരിക്കുന്ന കെ രജിത, പൊടിക്കുണ്ട് വാര്‍ഡിലെ കെ പ്രേമരാജൻ, മലപ്പട്ടം പഞ്ചായത്തിലെ അടുവാപ്പുറം നോര്‍ത്തില്‍ മത്സരിക്കുന്ന ഐ വി ഒതേനന്‍. അടുവാപ്പുറം സൗത്തില്‍ മത്സരിക്കുന്ന സി കെ ശ്രേയ എന്നിവര്‍ക്കാണ് എതിർ സ്ഥാനാർഥികളില്ലാത്തത്.
SUMMARY: First victory in local body elections; LDF candidates unopposed in four seats in Kannur

NEWS DESK

Recent Posts

ദുബൈയിൽ തേജസ് യുദ്ധവിമാനം തകർന്നുവീണ് വീരമൃത്യു വരിച്ച പൈലറ്റിനെ തിരിച്ചറിഞ്ഞു; വിങ് കമാൻഡർ നമാംശ് സ്യാൽ, ഹിമാചൽപ്രദേശ് സ്വദേശി

ദുബൈ: ദുബൈ എയർഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുവീണ് വീരമൃത്യു വരിച്ച സൈനികനെ തിരിച്ചറിഞ്ഞു. ഹിമാചൽ പ്രദേശ് കാംഗ്ര ജില്ലയിലെ പട്യാൽകാഡ്…

33 minutes ago

എസ്.ഐ.ആര്‍ ജോലിഭാരം; വീണ്ടും ബിഎൽഒ ആത്മഹത്യ, ഗുജറാത്തില്‍ അധ്യാപകൻ ജീവനൊടുക്കി

ന്യൂഡല്‍ഹി: എസ്ഐആര്‍ നടപടികള്‍ക്കിടെ ഗുജറാത്തിലും ബിഎൽഒയുടെ ആത്മഹത്യ. മാനസിക സമ്മര്‍ദം താങ്ങാനാവാതെ സ്കൂള്‍ അധ്യാപകനായ ബിഎൽഒ ജീവനൊടുക്കി. ഗുജറാത്ത് കൊടിനാർ…

2 hours ago

മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം 23ന്

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം നവംബർ 23ന് ബെംഗളൂരു മൈസൂരു എന്നിവിടങ്ങളിൽ നടക്കും. പഠനോത്സവത്തില്‍ ചാപ്റ്റർ ഭാരവാഹികള്‍,…

2 hours ago

സൗജന്യ മെഡിക്കൽ ക്യാമ്പ്

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസും ലുഷ്ഷി കെയർ സെന്ററും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച രാവിലെ എട്ടുമണിമുതൽ…

3 hours ago

പാലത്തിൽ അറ്റകുറ്റപ്പണി: ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം

തിരുവനന്തപുരം: മാവേലിക്കര-ചെങ്ങന്നൂർ സെക്ഷനിലെ റെയിൽവേ പാലത്തിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ…

3 hours ago

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം; സമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തില്‍ ദർശനസമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി. തന്ത്രിയുമായി ആലോചിച്ച്‌ തീരുമാനമെടുക്കണം. ക്യൂ സംവിധാനത്തില്‍ ശാസ്ത്രീയമായ പരിഷ്കാരങ്ങള്‍…

4 hours ago