ബെംഗളൂരു: എയ്റോ ഇന്ത്യ പ്രമാണിച്ച് ബെംഗളൂരുവിലെ 21 തടാകങ്ങളിൽ മീൻപിടിത്തം നിരോധിച്ചു. ഫെബ്രുവരി 10ന് യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിലാണ് പരിപാടി നടക്കുന്നത്. സുരക്ഷാ നടപടികളുടെ ഭാഗമായി, യെലഹങ്കയിലും പരിസര പ്രദേശങ്ങളിലും ബെംഗളൂരു നോർത്ത്, ഈസ്റ്റ് താലൂക്കുകളിലെ 21 തടാകങ്ങളിലാണ് ഫെബ്രുവരി 17 വരെ സംസ്ഥാന ഫിഷറീസ് വകുപ്പ് മീൻപിടുത്തം നിരോധിച്ചത്.
തടാകങ്ങളിലെ മീൻപിടുത്തം പ്രവർത്തനങ്ങൾ കൂടുതൽ പക്ഷികളെ ആകർഷിക്കുന്നതിനാലാണ് നടപടി. ദേവനഹള്ളി ഉൾപ്പെടെ യെലഹങ്കയ്ക്ക് ചുറ്റുമുള്ള എല്ലാ തടാകങ്ങളിലും ജലാശയങ്ങളിലും മത്സ്യബന്ധന പ്രവർത്തനങ്ങളും മത്സ്യ വിൽപ്പനയും നിർത്തിവയ്ക്കാൻ ഫിഷറീസ് വകുപ്പ് എല്ലാ കരാറുകാർക്കും പാട്ടക്കരാർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. എയ്‌റോ ഇന്ത്യ ഷോയ്ക്കിടെ വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഫിഷറീസ് വകുപ്പ് ഡയറക്ടർ ദിനേശ് കുമാർ പറഞ്ഞു.
TAGS: AERO INDIA
SUMMARY: Fishing activities banned near yelahanka
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തില്‍( എസ്‌ഐആര്‍) കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌കുകള്‍…
പത്തനംതിട്ട: ശബരിമലയിൽ ഈ സീസണിൽ ആകെ വരുമാനം 332.77 കോടി രൂപ. കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം അടക്കമുള്ള…
കണ്ണൂർ: പയ്യാവൂരിൽ കോൺക്രീറ്റ് മിക്‌സർ കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾ മരിച്ചു. 11 പേർക്ക് പരുക്കേറ്റു.…
ബെംഗളൂരു: നെലമംഗലയ്ക്കടുത്തുള്ള തോട്ടഗരെ ക്രോസിൽ റോഡപകടത്തിൽ ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. സോഫ്റ്റ്‌വെയർ എഞ്ചിനീയറും…
പത്തനംതിട്ട: എസ്ഡിപിഐ പിന്തുണച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്തു പ്രസിഡന്റുമാർ രാജിവച്ചു. തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിലെ യുഡിഎഫ് അംഗമായ എസ്.ഗീതയും പത്തനംതിട്ട…
ബെംഗളൂരു: മൈസൂരു കൊട്ടാര കവാടത്തിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ബലൂൺ വിൽപ്പനക്കാരൻ യു.പി സ്വദേശി സലിം (40)…