റാഞ്ചി: ജാർഖണ്ഡില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. തലാസീമിയ രോഗ ബാധിതനായ ഏഴു വയസുകാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ റാഞ്ചിയില്‍ നിന്നുള്ള ഉന്നതതല മെഡിക്കല്‍ സംഘം അടിയന്തര അന്വേഷണം ആരംഭിച്ചു. ജാർഖണ്ഡ് സർക്കാർ ആരോഗ്യ സേവന ഡയറക്ടർ ഡോ. ദിനേശ് കുമാറിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.
മെഡിക്കല്‍ സംഘ വെസ്റ്റ് സിംഗ്ഭൂം ജില്ലയില്‍ ചൈബാസയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം നടന്നത്. തലസീമിയ ബാധിതനായ കുട്ടിക്ക് ചൈബാസ സദർ ആശുപത്രിയിലെ രക്തബാങ്കില്‍ വെച്ച് എച്ച്‌ഐവി ബാധിത രക്തം നല്‍കിയതായി കുടുംബം ആരോപിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. കുട്ടിക്ക് രക്തബാങ്കില്‍ നിന്ന് ഏകദേശം 25 യൂണിറ്റ് രക്തം സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഒരാഴ്ച മുമ്പാണ് ഏഴുവയസുകാരന് എച്ച്‌ഐവി പോസിറ്റീവായതെന്ന് ജില്ലാ സിവില്‍ സർജൻ ഡോ. സുശാന്തോ മജി പറഞ്ഞു. എങ്കിലും, മലിനമായ സൂചികള്‍ അടക്കമുള്ള മറ്റ് കാരണങ്ങളാലും എച്ച്‌ഐവി അണുബാധ ഉണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡയറക്ടർ ഓഫ് ഹെല്‍ത്ത് സർവീസസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സദർ ഹോസ്പിറ്റലിലെ രക്തബാങ്കിലും കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിലും പരിശോധന നടത്തിയ ശേഷം ചികിത്സയിലുള്ള കുട്ടികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
പ്രാഥമിക അന്വേഷണത്തില്‍ തലാസീമിയ രോഗികള്‍ക്ക് രോഗബാധിതമായ രക്തം തന്നെയാവാം നല്‍കിയതെന്നാണ് സൂചന. പരിശോധനയ്ക്കിടെ രക്തബാങ്കില്‍ ചില ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അവ പരിഹരിക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഡയറക്ടർ ഓഫ് ഹെല്‍ത്ത് സർവീസ് അധികൃതർ വ്യക്തമാക്കി.
SUMMARY: Serious lapse at government hospital; Five children infected with HIV after receiving blood
പത്തനംതിട്ട: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് 65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കുടുംബം കോടതിയില്‍…
തിരുവനന്തപുരം: വെള്ളനാട് സഹകരണ ബാങ്ക് മുന്‍ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വെള്ളനാട് വെള്ളൂര്‍പ്പാറ സ്വദേശി അനില്‍കുമാര്‍ ആണ്…
കോഴിക്കോട്: താമരശ്ശേരിയിലെ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരായ സമരത്തിലെ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. താമരശേരി…
തൃശൂർ: കയ്പമംഗലം പനമ്പിക്കുന്നില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കയ്പമംഗലം സ്വദേശി മാമ്പറമ്പത്ത് രാഹുല്‍ (27) ആണ് മരിച്ചത്.…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന് ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ‘മോൻതാ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചുഴലിക്കാറ്റ്…
ന്യൂഡല്‍ഹി: കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ) യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി 27 വരെ…