കോഴിക്കോട്: കോഴിക്കോട് വടകരയില്‍ കുറുനരിയുടെ ആക്രമണം. കഴിഞ്ഞ ദിവസങ്ങളിലായി അഞ്ച് പേര്‍ക്ക് കുറുനരിയുടെ കടിയേറ്റു. ഒരാള്‍ക്ക് പട്ടിയുടെ കടിയേറ്റും പരുക്കേറ്റു. വടകര ലോകനാര്‍ക്കാവ്, സിദ്ധാശ്രമം മേഖലയിലാണ് വ്യാഴം, വെള്ളി ദിവസങ്ങളിലായി കുറുനരിയുടെ ആക്രമണമുണ്ടായത്. കുറുനരിയുടെ കടിയേറ്റ രണ്ടുപേരെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇതിനിടെയാണ് വ്യാഴാഴ്ച മേമുണ്ട പ്രദേശത്ത് ചന്ദ്രിക എന്ന സ്ത്രീയെ നായ ആക്രമിച്ചത്.
അതേസമയം, സംസ്ഥാനത്ത് തുടര്‍ച്ചയായി പേ വിഷബാധ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യം ആരോഗ്യ വകുപ്പ് വിശദമായി പരിശോധിക്കുകയാണ്. കൊല്ലത്ത് ഏഴ് വയസ്സുകാരി പേ വിഷബാധയേറ്റ് മരിച്ച സംഭവത്തിന് പിന്നാലെയാണ് നടപടി.
ഓരോ കേസും പ്രത്യേകം പരിശോധിച്ച് വിദഗ്ധരുടെ ഉള്‍പ്പെടെ അഭിപ്രായം തേടുകയാണ് ആരോഗ്യവകുപ്പ്. തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനും കൂടുതല്‍ ആക്രമണങ്ങള്‍ തടയുന്നതിനും നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
<BR>
TAGS : FOX ATTACK | VADAKARA
SUMMARY : Five injured in fox attack in Vadakara
ലഖ്നൗ: ഇന്ത്യയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച ഡോക്ടര്‍മാരായ രണ്ട് ബ്രിട്ടീഷ് പൗരന്മാർ ഉത്തര്‍ പ്രദേശില്‍ സുരക്ഷാസേനയുടെ പിടിയിലായി. ഹസന് അമ്മാന്…
ബെംഗളൂരു: ബെളഗാവി ഭൂതാരാമൻഹട്ടി കിട്ടൂർ റാണി ചിന്നമ്മ മൃഗശാലയിൽ 28 മാനുകളെ ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് വനം മന്ത്രി…
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 19-ാം തീയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…
ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ അൽ ഫലാഹ് സർവകലാശാലയ്‌ക്കെതിരെ നടപടി. സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, ക്രമക്കേടുകൾ…
തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണത്തിൽ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യാക്കുറിപ്പിൽ പേരെടുത്ത് പരാമർശിച്ചിട്ടുള്ള ബിജെപി…
ബെംഗളൂരു: കുടക് ജില്ലയിലെ സിദ്ധാപുരയ്ക്ക് സമീപം കാറിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാന സ്വദേശിനിയായ നങ്കിദേവി…