LATEST NEWS

രാജസ്ഥാനിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അഞ്ചുപേർക്ക് ദാരുണാന്ത്യം

അൽവാർ: രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരേ കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു. ബുധനാഴ്ച രാത്രി ഡൽഹി-മുംബൈ എക്‌സ്പ്രസ് പാതയിൽ മൗജ്‌പൂരിന് സമീപമാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്. മധ്യപ്രദേശിലെ ഷിയോപുർ ജില്ലയിലെ ചെയിൻപുര സ്വദേശികളായ സന്തോഷ്, ഭാര്യ ശശി, മാതാവ് പാർവതി, മക്കളായ രഘാനി, സാക്ഷി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഡ്രൈവർ വിനോദ് കുമാർ ജയ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി ഡല്‍ഹി-മുംബൈ എക്സ്പ്രസ് പാതയില്‍ മൗജ്പൂരിന് സമീപമാണ് അപകടമുണ്ടായത്. ജമ്മു കശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരിച്ച് വരുകയായിരുന്നു കുടുംബം.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവര്‍ വിനോദ് കുമാര്‍ വാഹനം ഓടുന്നതിനിടെ പുറത്തേക്ക് ചാടുകയായിരുന്നു. വിവരമറിഞ്ഞ് അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി 15 മിനിറ്റിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നിരുന്നു.
SUMMARY: Five killed as car catches fire in Rajasthan

NEWS DESK

Recent Posts

‘സ്ട്രോംഗ് റൂമിൽ കൃത്രിമത്വം നടന്നു’: ആരോപണവുമായി തൃണമൂൽ, കൊൽക്കത്തയിൽ നാടകീയരംഗങ്ങൾ

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച ബാലറ്റ് തുറക്കാന്‍ ശ്രമമെന്ന്…

5 minutes ago

ആ​ശു​പ​ത്രി​യു​ടെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ടം; എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് സസ്പെന്‍ഷന്‍

ബെംഗളൂരു: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ബെംഗളൂരു ശിവജി നഗറിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്‌സൺ ആ​ശു​പ​ത്രി​യു​ടെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു​ ഏഴ്…

38 minutes ago

പോലിസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

കാസറഗോഡ്: കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ പോലിസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പുങ്ങംചാലിലെ കൊടിയംകുണ്ട് വീട്ടില്‍ രാജു…

57 minutes ago

ബുദ്ധസന്യാസിയെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

ബെംഗളൂരു: ധാര്‍വാഡിലെ ഹുബ്ബള്ളി-ധാര്‍വാഡ്‌ ബൈപാസ് റോഡിലെ ഹാലിയാൽ അണ്ടർപാസിന് സമീപം ടിബറ്റൻ വംശജനായ ബുദ്ധസന്യാസിയെ മരിച്ച നിലയില്‍  കണ്ടെത്തി. മുണ്ട്ഗോഡ്…

1 hour ago

അ​മി​ത​ഭാ​രം: ബോട്ട് നദിയില്‍ മുങ്ങി നാല് മരണം, നിരവധി പേരെ കാണാതായി

ജബല്‍പൂര്‍: മധ്യപ്രദേശില്‍ യാത്രക്കാരുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് നദിയില്‍ മുങ്ങിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേരെ…

2 hours ago

കേരളത്തിൽ തൂക്കുസഭയെന്ന് ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോൾ

തിരുവനന്തപുരം: കേരളത്തില്‍ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയെന്ന് ടുഡേയ്സ് ചാണക്യയുടെ എക്സിറ്റ് പോള്‍ പ്രവചനം. ഒരു മുന്നണിക്കും കേരളത്തില്‍ ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാത്ത…

2 hours ago