ബെംഗളൂരു : സംസ്ഥാനത്ത് അഞ്ച് പുതിയ അത്യാധുനിക സൗകര്യങ്ങളുളള അർബുദ ആശുപത്രികൾ തുടങ്ങുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ശരൺ പ്രകാശ് പാട്ടീൽ അറിയിച്ചു. ബെളഗാവിയിലെ സുവര്‍ണ വിധാൻ സൗധയിൽ നടക്കുന്ന നിയമസഭാ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മൈസൂരു, കാർവാർ, മാണ്ഡ്യ, ശിവമോഗ, തുമകൂരു എന്നിവിടങ്ങളിലാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ സുസജ്ജമായ ആശുപത്രികൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചതായി മന്ത്രി അറിയിച്ചത്. ബെളഗാവിയിലും അത്യാധുനിക അർബുദ ആശുപത്രി നിർമിക്കുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും പാട്ടീൽ പറഞ്ഞു.
സംസ്ഥാനത്ത് നിലവിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കാർഡുടമകൾക്ക് അർബുദ ആശുപത്രികളിൽ സർക്കാർ സൗജന്യ ചികിത്സ നൽകുന്നുണ്ട്. എ.പി.എൽ. കാർഡുടമകൾക്ക് നാമമാത്രമായ ഫീസ് 30 ശതമാനമാത്രമാണ് ഈടാക്കുന്നത്. ജില്ലാ, താലൂക്ക് ആശുപത്രികളിൽ ഗുണനിലവാരമുള്ള ചികിത്സ, അടിസ്ഥാന സൗകര്യങ്ങൾ, ശുചിത്വം, പോഷകാഹാരം എന്നിവയെല്ലാം സർക്കാർ ഉറപ്പുവരുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
<br>
TAGS : SHARAN PRAKASH PATIL
SUMMARY : Five new state-of-the-art cancer hospitals to start in Karnataka
ന്യൂഡൽഹി: കേരളത്തിനും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ സർവീസ്…
വയനാട്: മുട്ടിൽ മാണ്ടാട് ജനവാസ മേഖലയിൽ പുള്ളിപുലിയെ കണ്ടതായി പ്രദേശവാസി . മുട്ടിൽ മാണ്ടാട് മലയിലെ പ്ലാക്കൽ സുരാജിന്റെ വീടിനോട്…
ബെംഗളൂരു: സ്വകാര്യ സ്ലീപ്പർ ബസ് ടോൾ ബൂത്തിലേക്ക് ഇടിച്ചുകയറി ബസ് ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. മൈസൂരു സ്വദേശി…
ബെംഗളൂരു: ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണത്തിനായി ഏഴു വര്‍ഷത്തോളം അടച്ചിട്ട കാമരാജ് റോഡ് ഗതാഗതത്തിനായി പൂർണമായും തുറന്ന് കൊടുത്തു. സെൻട്രൽ…
തിരുവനന്തപുരം: തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ തടവ് ശിക്ഷ ലഭിച്ചതോടെ ആൻ്റണി രാജു അയോഗ്യനുമായി. 3 വർഷത്തേക്ക് നെടുമങ്ങാട് കോടതി ശിക്ഷിച്ചതാണ്…
വാഷിങ്ടണ്‍: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്‌ക്കെതിരെ ഗുരുതര കുറ്റകൃത്യങ്ങൾ ചുമത്തി അമേരിക്ക. മഡൂറോയും ഭാര്യയും ന്യൂയോർക്കിലെ സൗത്ത്ൺ ഡിസ്ട്രിക്റ്റിൽ വിചാരണ…