ബെംഗളൂരു: ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ധാർവാഡ് ദേശീയപാത 218 (ഹുബ്ബള്ളി-വിജയപുർ) ഇംഗൽഹള്ളി ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായ. ബാഗൽകോട്ട് സാഗറിൽ നിന്ന് കുളഗേരി ക്രോസിലേക്ക് പോകുകയായിരുന്ന കാർ ആണ് അപകടത്തിൽ പെട്ടത്.
അഹമ്മദാബാദിൽ നിന്ന് കൊച്ചിയിലേക്ക് ജീരകം കൊണ്ടുപോകുനകയായിരുന്ന ട്രക്കുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. ശ്വേത, അഞ്ജലി, സന്ദീപ്, ശശികല, വിറ്റൽ ഷെട്ടി എന്നിവരാണ് മരിച്ചത്. സാഗറിലെ ബന്ധുവിന്റെ വിവാഹനിശ്ചയത്തിന് ശേഷം കുടുംബം അവരുടെ വീട്ടിലേക്ക് മടങ്ങവേയാണ് അപകടം നടന്നതെന്ന് ധാർവാഡ് പോലീസ് സൂപ്രണ്ട് ഗോപാൽ ബയാക്കോഡ് പറഞ്ഞു.
അതിവേഗത്തിൽ വന്ന കാർ എതിർദിശയിൽ നിന്ന് വന്ന ട്രക്കിൽ ഇടിച്ചുകയറുകയായിരുന്നു. അഞ്ച് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ പിന്നീട് പോസ്റ്റ്‌മോർട്ടത്തിനായി ഹുബ്ബള്ളിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ധാർവാഡ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
TAGS: KARNATAKA | ACCIDENT
SUMMARY: Five killed in car-truck collision
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…