മൂന്നാർ: ഇടുക്കി മൂന്നാറിന് സമീപം സ്‌കൈ ഡൈനിംഗില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി. ഒന്നരമണിക്കൂറായി വിനോദസഞ്ചാരികളും ജീവനക്കാരുമടക്കം അഞ്ചുപേർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതിലും കൂടുതല്‍പേർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇവരെ താഴെയിറക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ക്രെയിനിന്റെ ഫ്യൂസ് പോയതാണ് നിലവിലെ സാഹചര്യത്തിന് കാരണം. ആകാശത്തിരുന്ന ഭക്ഷണം കഴിക്കാവുന്ന പുതിയ സംവിധാനമാണിത്. സാഹസിക ടൂറിസത്തിന്റെ ഭാഗമായാണ് ഇടുക്കി ആനച്ചാലില്‍ ഇത് നടപ്പിലാക്കിയത്. വളരെ കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഇത് തുടങ്ങിയത്. ഒരേസമയം 16പേർക്ക് ഇതില്‍ കയറാനാകും. ക്രെയിൻ ഉപയോഗിച്ച് 150 അടിയിലേറെ ഉയരത്തില്‍ പേടകത്തെ ഉയർത്തും.
അര മണിക്കൂറോളമാണ് ഇതില്‍ ചെലവഴിക്കാൻ കഴിയുക. ഭക്ഷണം കഴിക്കുന്നതിനൊപ്പം ആകാശക്കാഴ്‌ചകള്‍ ആസ്വദിക്കാനുമാകും. ക്രെയിനിനുണ്ടായ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പേടകത്തെ താഴ്‌ത്താനാകുന്നില്ലെന്നാണ് വിവരം. മൂന്നാറില്‍ നിന്നും സുരക്ഷാ സേനയും ഫയർഫോഴ്‌സും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
സീറ്റ് ബെല്‍റ്റും മറ്റ് സുരക്ഷാ സംവിധാനങ്ങളും ഉള്ളതിനാല്‍ ആരും താഴേക്ക് വീഴില്ലെന്നാണ് അധികൃതർ പറയുന്നത്. ഫ്യൂസ് ശരിയാക്കാൻ ഏറെ സമയമെടുത്തേക്കും. അതിനാല്‍, കുടുങ്ങിക്കിടക്കുന്നവരെ വടം കെട്ടി താഴേക്ക് ഇറക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
SUMMARY: Five people get stuck in a crane during sky dining
തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസം മുന്‍നിര്‍ത്തി സംസ്ഥാനത്ത് നാളെ അതീവജാഗ്രതക്ക് നിര്‍ദേശം നല്‍കി സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം. തിരുവനന്തപുരം ജില്ലയില്‍…
കൊച്ചി: എറണാകുളം കളമശേരിയില്‍ ഗുഡ്‌സ് ട്രെയിനിന്റെ പാളം തെറ്റി. ഉച്ചയ്ക്ക് 2.50നാണ് സംഭവം. കളമശേരിയില്‍ നിന്ന് സര്‍വീസ് തുടങ്ങുമ്പോഴായിരുന്നു അപകടം.…
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ മുൻകൂർ ജാമ്യ ഹർജി നല്‍കി.…
കോഴിക്കോട്: വടകരയില്‍ ഒരാള്‍ ട്രെയിൻ തട്ടി മരിച്ചു. അറക്കിലാട് സ്വദേശി കുഞ്ഞിക്കണ്ണനാണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്.…
കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നായയുടെ ആക്രമണത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ഗുരുതര പരുക്ക്. കുളത്തുപ്പുഴ പഞ്ചായത്തിലെ ഡാലി വാര്‍ഡിലെ…
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രൂക്ഷമായി…