Categories: KARNATAKATOP NEWS

മോഷണമാരോപിച്ച് 14-കാരന് മർദനം; അഞ്ചുപേർ അറസ്റ്റിൽ

ബെംഗളൂരു : കലബുറഗിയിലെ ദുബായി കോളനിയില്‍ മോഷണക്കുറ്റമാരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയ മർദിച്ച സംഭവത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു. ദുബായി കോളനി സ്വദേശികളായ ശ്രീശൈൽ, ശിവകുമാർ, ജഗനാഥ്, സൈബണ്ണ, മല്ലിക്ക് എന്നിവരാണ് അറസ്റ്റിലായത്.

പ്രദേശത്തെ വീട്ടിൽ മോഷണം നടത്തിയെന്നാരോപിച്ചായിരുന്നു മർദനം. കുട്ടി സ്കൂളിലേക്കുപോയപ്പോൾ ശ്രീശൈൽ എന്നയാൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി മോഷണക്കുറ്റമാരോപിച്ച് ഉപദ്രവിക്കുകയായിരുന്നു. ചോദ്യം ചെയ്യുന്നതിനിടെ സിഗരറ്റ് ഉപയോഗിച്ച് കൈകാലുകൾ പൊള്ളിച്ചുതായും കുട്ടിയുടെ മാതാപിതാക്കൾ ചൗക്ക് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറഞ്ഞു. തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അഞ്ചംഗസംഘത്തെ അറസ്റ്റ് ചെയ്തത്.
<br>
TAGS : ARRESTED | KALBURGI
SUMMARY : Five people have been arrested by the police in the incident where a 14-year-old man was beaten up on charges of theft in Kalaburagi.

Savre Digital

Recent Posts

കുതിച്ചുകയറി സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…

8 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…

39 minutes ago

കോഴിക്കോട് ടിപ്പര്‍ ലോറി ഇടിച്ച്‌ യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച്‌ ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…

1 hour ago

ചേര്‍ത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് നിര്‍ണായക തെളിവുകള്‍

ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…

2 hours ago

ചിക്കമഗളൂരുവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…

3 hours ago

ഒറ്റപ്പെട്ട മഴ തുടരും; ആറ് ജില്ലകൾക്ക് ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…

3 hours ago