LATEST NEWS

പോലീസ് തലപ്പത്ത് അഴിച്ചുപണി: അഞ്ച് പേരെ ഐജി റാങ്കിലേക്ക് ഉയര്‍ത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. ഐജി, ഡിഐജി തലത്തില്‍ മാറ്റം. ആര്‍ നിശാന്തിനി ഐപിഎസിനെ പോലീസ് ആസ്ഥാനത്തെ ഐ ജിയായി നിയമിച്ചു. സ്പര്‍ജന്‍ കുമാര്‍ ഐപിഎസിനെ ദക്ഷിണ മേഖല ഐജിയായി നിയമിച്ചു. ദക്ഷിണ മേഖല ഐജി ആയിരുന്ന എസ്. ശ്യാംസുന്ദര്‍ ഐപിഎസ് ഇന്റലിജന്‍സ് ഐജിയാകും.

പുട്ട വിമലാദിത്യ ഐപിഎസ് ആഭ്യന്തര സുരക്ഷയിലെ ഐജിയാകും. ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ ഡെപ്യൂട്ടി ഐജി എന്ന അധിക ചുമതലയും പുട്ട വിമലാദിത്യ വഹിക്കും. എസ് അജീത ബീഗം ഐപിഎസ് സാമ്ബത്തിക കുറ്റകൃത്യ വിഭാഗം ഐജിയാകും. തിരുവനന്തപുരം ക്രൈംസ് ഒന്ന് ഐജി, സോഷ്യല്‍ പോളിസിങ് ഡയറക്ടറേറ്റ് എന്നീ തസ്തികകളുടെ പൂര്‍ണ്ണ അധിക ചുമതലയും എസ് അജീത ബീഗത്തിന് നല്‍കി. എസ്. സതീഷ് ബിനോ ഐപിഎസ് ആംഡ് പൊലീസ് ബറ്റാലിയന്‍ ഐജിയാകും.

തിരുവനന്തപുരം സിറ്റി ഡിഐജി ആയിരുന്ന തോംസണ്‍ ജോസ് ഐപിഎസിനെ വിജിലന്‍സ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലായി നിയമിച്ചു. തൃശൂര്‍ റേഞ്ച് ഡിഐജി ഹരിശങ്കര്‍ ഐപിഎസ് കൊച്ചി സിറ്റി ഡിഐജിയായി നിയമിച്ചു. ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണ ഐപിഎസ് തൃശൂര്‍ റേഞ്ച് ഡിഐജിയാകും. സ്ഥാനക്കയറ്റം ലഭിച്ച ജെ. ഹിമേന്ദ്രന്ത് ഐപിഎസ് തിരുവനന്തപുരം റേഞ്ചിലെ ഡിഐജിയാകും.

ഉമേഷ് ഗോയല്‍ ഐപിഎസ് ടെലികോം വിഭാഗം എസ് പിയായി ചുമതലയേല്‍ക്കും. രാജേഷ് കുമാര്‍ ഐപിഎസ് കേരള ആംഡ് പോലീസ് നാലാമത് ബറ്റാലിയന്‍ കമാന്‍ഡന്റ് ആകും. അഞ്ജലി ഭാവന ഐപിഎസ് ആംഡ് പോലീസ് ബറ്റാലിയന്‍, പോലീസ് ആസ്ഥാനം എന്നിവിടങ്ങളിലെ കമാന്‍ഡന്റ് ആകും.

SUMMARY: Reshuffle at the police headquarters: Five people promoted to the rank of IG

NEWS BUREAU

Recent Posts

വന്ദേഭാരത് സ്ലീപ്പറില്‍ 180 കി.മീ വേഗതയിൽ ആഡംബര യാത്ര; കുറഞ്ഞ ടിക്കറ്റിന് 960 രൂപ

ന്യൂഡല്‍ഹി: ഇന്ത്യൻ റെയിൽവേയുടെ പുതിയ പ്രീമിയം സർവീസായ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ഉടന്‍ തന്നെ സർവ്വീസ് ആരംഭിക്കും. എല്ലാ…

2 hours ago

കൊണ്ടോട്ടിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു

മലപ്പുറം: കൊണ്ടോട്ടിയിലെ കിഴിശേരിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു. മുടത്തിൻകുണ്ട് പിഎൻ കാറ്ററിംഗ് സെന്‍ററിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.…

3 hours ago

കേരളസമാജം ക്രിസ്മസ് പുതുവത്സരാഘോഷം

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഇന്ദിരനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആഘോഷങ്ങൾ…

3 hours ago

മംഗലം ഡാമില്‍ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു

തൃശൂർ: മംഗലം ഡാമില്‍ ആലിങ്കല്‍ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു. തൃശൂർ കാളത്തോട് ചക്കാലത്തറ അക്മല്‍(17)…

3 hours ago

ലോക റെക്കോർഡ് സ്വന്തമാക്കി ‘മെഗാ ബൈബിൾ പകർത്തിയെഴുത്ത്’

ബെംഗളൂരു: ബാബുസാഹിബ് പാളയ സെന്റ്‌ ജോസഫ് ഇടവക സിൽവർ ജൂബിലിയൊടനുബന്ധിച്ച് നടത്തിയ മ്പൂർണ്ണ ബൈബിൾ പകർത്തിയെഴുത്ത് ലോക റെക്കോർഡ് നേടി.…

3 hours ago

തിരുവനന്തപുരത്ത് 14 വയസ്സുകാരിയെ കാണാതായി

തിരുവനന്തപുരം: നഗരസഭയിലെ കരുമം മേഖലയില്‍ നിന്നും 14 വയസ്സുകാരിയെ കാണാതായതായി പരാതി. കരുമം സ്വദേശിനിയായ ലക്ഷ്മിയെയാണ് കാണാതായത്. പെണ്‍കുട്ടിയെ കാണാതായതിനെ…

4 hours ago