KERALA

സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയുയരും

ആലപ്പുഴ: സിപിഐയുടെ 25ാം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സംസ്ഥാന സമ്മേളനം ഇന്ന് ആലപ്പുഴയിൽ തുടങ്ങും. രാവിലെ 11മണിക്ക് പ്രതിനിധി സമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിൽ 39 ക്ഷണിതാക്കൾ അടക്കം 528 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

43 വർഷത്തിന് ശേഷമാണ് ആലപ്പുഴ പാർട്ടി സമ്മേളനത്തിന് വേദിയാകുന്നത്. ഇന്നലെ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പുറപ്പെട്ട ദീപശിഖ പ്രയാണം സമ്മേളന നഗരിയായ കാനം രാജേന്ദ്രൻ നഗറിൽ എത്തുമ്പോൾ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം ദീപശിഖ ഏറ്റുവാങ്ങും. മുതിര്‍ന്ന നേതാവായ കെ ആര്‍ ചന്ദ്രമോഹന്‍ പതാക ഉയര്‍ത്തും. വൈകിട്ട്‌ അഞ്ചിന്‌ ‘മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
SUMMARY: Flags will be raised for the CPI state conference today

 

NEWS DESK

Recent Posts

മദ്യലഹരിയില്‍ മകൻ അച്ഛനെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയില്‍

തൃശൂർ: മദ്യലഹരിയില്‍ മകൻ അച്ഛനെ കുത്തിക്കൊന്നു. കൊരട്ടി ആറ്റപാടത്താണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരൻ ജോയ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകൻ…

5 minutes ago

ബലാത്സംഗ കേസ്: റാപ്പർ വേടൻ അറസ്റ്റിൽ

കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍ അറസ്റ്റില്‍. തൃക്കാക്കര പോലീസാണ് വേടനെ അറസ്റ്റ് ചെയ്തത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുളള ചോദ്യംചെയ്യലിന് പിന്നാലെയാണ്…

14 minutes ago

കാന്താര 2 വിന് കേരളത്തില്‍ വിലക്ക്

കൊച്ചി: കാന്താരാ 2 വിന് വിലക്ക്. കേരളത്തില്‍ പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്ക്. കലക്ഷന്റെ 55% വേണമെന്ന് വിതരണക്കാർ ആവശ്യപ്പെട്ടുവെന്നാണ് വിവരം. കലക്ഷന്റെ…

1 hour ago

‘സൂര്യപ്രകാശം കണ്ടിട്ട് ദിവസങ്ങളായി, കൈകളിൽ ഫംഗസ് ബാധ, ജീവിതം അസഹനീയമായി’ -കുറച്ചുവിഷം തരൂവെന്ന് കോടതിയോട് കന്നഡ നടൻ ദര്‍ശന്‍

ബെംഗളൂരു: ജയിൽവാസം സഹിക്കാൻ കഴിയുന്നില്ലെന്നും കുറച്ചു വിഷംനൽകാൻ ഉത്തരവിടണമെന്നും കോടതിയോട് കന്നഡ നടൻ ദർശൻ. വീഡിയോ കോൺഫറൻസ് മുഖേന കോടതിയില്‍…

1 hour ago

വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണവില

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും മുന്നേറ്റം. കഴിഞ്ഞ ദിവസത്തെ റെക്കോഡ് തിരുത്തിയ സ്വര്‍ണം പുതിയ ഉയരങ്ങള്‍ കീഴടക്കി. ഗ്രാമിന് 20…

2 hours ago

ഇസ്‌ലാഹി സെൻ്റർ വിജ്ഞാനവേദി സെപ്റ്റംബർ 14 ന്

ബെംഗളൂരു: ബെംഗളൂരു ഇസ്‌ലാഹി സെൻ്റർ സംഘടിപ്പിക്കുന്ന കച്ചവടക്കാരോട് സ്നേഹപൂർവ്വം എന്ന പരിപാടി സെപ്റ്റംബർ 14 ഞായറാഴ്ച വൈകിട്ട് 4 മണിക്ക്…

3 hours ago