LATEST NEWS

ഛത്തീസ്ഗഡിൽ ഡാം തകർന്ന് മിന്നൽ പ്രളയം; 4പേർ മരിച്ചു, 3 പേരെ കാണാതായി

റായ്പൂര്‍: ഛത്തീസ്ഗഡിലെ ബല്‍റാംപൂര്‍ ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ അണക്കെട്ടിന്റെ ഒരു ഭാഗം തകര്‍ന്നതിനെ തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ട് നാല് പേര്‍ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു. ഇന്നലെ രാത്രിയിലാണ് സംഭവം.മരിച്ചവരിൽ ഒരു കുടുംബത്തിലെ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. വീടിനുള്ളിൽ ഉറക്കത്തിലായിരുന്നു ഇവർ. കാണാതായവർക്ക് വേണ്ടി തിരച്ചിൽ നടക്കുകയാണ്. കണ്ടെടുത്ത മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

മിന്നല്‍ പ്രളയം ജില്ലയില്‍ വന്‍തോതില്‍ നാശനഷ്ടങ്ങളുണ്ടാക്കിയതായി അധികൃതര്‍ അറിയിച്ചു. 1980 കളുടെ തുടക്കത്തിൽ നിർമ്മിച്ച ഈ റിസർവോയറിൽ നിന്നുള്ള വെള്ളം ചെറിയ ഡാമിലൂടെയാണ് സമീപത്തെ വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും ഒഴുകിയെത്തുന്നത്. എന്നാൽ അണക്കെട്ട് തകർന്നതോടെ ഇത് മിന്നൽ പ്രളയത്തിന് കാരണമായി. സ്ഥലത്ത് എസ് ഡി ആർ എഫിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
SUMMARY: Flash floods in Chhattisgarh after dam collapse; 4 dead, 3 missing

NEWS DESK

Recent Posts

ആഗോള അയ്യപ്പ സംഗമം എന്തിന്, ശബരിമലയെ ആഗോള തീര്‍ത്ഥാടന കേന്ദ്രമാക്കാൻ ഇത് ആവശ്യമാണോ?; ചോദ്യങ്ങളുമായി ഹൈക്കോടതി

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടി ഹൈക്കോടതി. ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്നും, എന്താണ് പരിപാടിയുടെ…

6 minutes ago

സസ്പെൻഷന് പിന്നാലെ ബിആർഎസിൽ നിന്ന് രാജിവെച്ച് കെ കവിത

ഹൈദരാബാദ്: ഭാരത് രാഷ്ട്ര സമിതിയിൽ നിന്ന് (ബിആര്‍എസ്) കെ. കവിത രാജിവെച്ചു. പാര്‍ട്ടി അധ്യക്ഷനും പിതാവുമായ കെ. ചന്ദ്രശേഖര റാവു…

16 minutes ago

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണച്ചന്ത

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിഓണച്ചന്തക്ക് സൊസൈറ്റി സിൽവർ ജൂബിലി ഹാളിൽ തുടക്കമായി. പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി ചന്ത ഉദ്‌ഘാടനം ചെയ്തു.…

35 minutes ago

കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ്‌ പൂക്കളമത്സരം

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ഓണാഘോഷം ഓണാരവം 2025 ന്റെ ഭാഗമായി നടത്തുന്ന പൂക്കളമത്സരം തിരുവോണ നാളിൽ നടക്കും.…

39 minutes ago

മൈസൂരു ഹെറിറ്റേജ് സിറ്റി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസില്‍ ഓണാഘോഷം

ബെംഗളൂരു: മൈസൂരു ഹെറിറ്റേജ് സിറ്റി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസില്‍ ഓണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഹെറിറ്റേജ് സിറ്റി ഗ്രൂപ്പ് ഓഫ്…

46 minutes ago

റോബിൻ ബസ്സിന് വീണ്ടും പൂട്ട്; കസ്റ്റഡിയിൽ എടുത്ത് തമിഴ്‌നാട് ആർടിഒ

കോയമ്പത്തൂർ: നിയമലംഘനങ്ങളുടെ പേരിൽ നിരവധിതവണ നടപടികൾ നേരിട്ട റോബിൻ ബസ് അധികൃതർ വീണ്ടും പിടിച്ചെടുത്തു. തമിഴ്നാട് ആര്‍ടിഒ ആണ് ഇത്തവണ…

1 hour ago