LATEST NEWS

ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയം; കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളും

ഷിംല: ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളും. 25 പേരടങ്ങുന്ന സംഘമാണ് കല്‍പ്പ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്. സ്പിറ്റിയില്‍ നിന്ന് കല്‍പ്പയിലേക്ക് എത്തിയ സംഘമാണ് ഷിംലയില്‍ എത്താനാകാതെ രണ്ട് ദിവസമായി ഇവിടെ കുടുങ്ങിക്കിടക്കുന്നത്. കനത്ത മഴയും മണ്ണിടിച്ചിലും മൂലം റോഡ് മാര്‍ഗം യാത്ര സാധ്യമല്ല.

കൂടാതെ സംഘത്തിലുള്ള ചിലര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ട്. കല്‍പ്പയില്‍ കുടുങ്ങിക്കിടക്കുന്ന 25 അംഗ സംഘത്തില്‍ 18 പേരും മലയാളികളാണ്. ഇതില്‍ മൂന്ന് പേര്‍ കൊച്ചിയില്‍ നിന്നുള്ളവരാണ്. ആഗസ്റ്റ് 25നാണ് ഇവര്‍ ഡല്‍ഹിയില്‍ നിന്നും യാത്ര തിരിച്ചത്. ഭക്ഷണവും വെള്ളവും അടക്കം അവശ്യസാധനങ്ങളുടെ ലഭ്യത കുറവാണെന്നും തങ്ങളെ ഷിംലയില്‍ എത്തിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നും മലയാളികള്‍ ആവശ്യപ്പെട്ടു.

നിലവില്‍ സുരക്ഷിതരാണെന്നും അധികൃതരുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടുണ്ടെന്നും കുടുങ്ങിക്കിടക്കുന്ന മലയാളികളില്‍ ഒരാളായ കൊച്ചി സ്വദേശി ജിസാന്‍ സാവോ പറഞ്ഞു. മണ്‍സൂണ്‍ ശക്തിപ്രാപിച്ചതിന് പിന്നാലെ ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയും മണ്ണിടിച്ചിലുമാണ്. നിരവധി കടകളും കൃഷിയിടങ്ങളും നശിച്ചതായാണ് റിപ്പോര്‍ട്ട്. തുടർച്ചയായ മേഘവിസ്ഫോടനങ്ങളും വെള്ളപ്പൊക്കവും കാരണം വലിയ പ്രതിസന്ധിയാണ് ഹിമാചല്‍ പ്രദേശ്.

SUMMARY: Flash floods in Himachal Pradesh; Malayalis among those stranded

NEWS BUREAU

Recent Posts

ഗര്‍ഭിണിയെ കുത്തിക്കൊന്ന് കാമുകന്‍, കാമുകനെ കുത്തിക്കൊന്ന് ഭര്‍ത്താവ്

ന്യൂഡല്‍ഹി: ത്രികോണ പ്രണയത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഗര്‍ഭിണിയായ യുവതിയെ കുത്തി കൊലപ്പെടുത്തി കാമുകന്‍. പിന്നാലെ യുവതിയുടെ ഭര്‍ത്താവെത്തി കാമുകനെ ഇതേ…

3 minutes ago

മലപ്പുറത്ത് യുവാവിനെ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച്‌ കഴുത്തറുത്ത് കൊന്നു

മലപ്പുറം: മഞ്ചേരിയില്‍ യുവാവിനെ കഴുത്തറുത്ത് കൊന്നു. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണാണ് മരിച്ചത്. ചാരങ്കാവ് സ്വദേശി മൊയ്തീൻ കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു.…

12 minutes ago

സിപിഐയില്‍ കൂട്ടരാജി; കൊല്ലം കടയ്ക്കലില്‍ 700ലധികം അംഗങ്ങള്‍ രാജിവെച്ചു

കൊല്ലം: കൊല്ലം കടയ്ക്കലില്‍ സിപിഐയില്‍ കൂട്ടരാജി. വിവിധ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന 112 പേര്‍ പാര്‍ട്ടി വിട്ടു. മന്ത്രി ജെ. ചിഞ്ചുറാണിയുടെ…

17 minutes ago

കരിപ്പൂരില്‍ ഒരു കിലോ എംഡിഎംഎയുമായി യുവാവ് പിടിയില്‍

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. ഒരു കിലോ എംഡിഎംഎയുമായി യാത്രക്കാരന്‍ പിടിയിലായി. ഒമാനില്‍ നിന്നെത്തിയ തൃശ്ശൂര്‍ കൊരട്ടി സ്വദേശി…

1 hour ago

കേരളത്തില്‍ മിന്നല്‍ പ്രളയത്തിനും സാധ്യത; കനത്ത മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്. പല സ്ഥലങ്ങളിലും മിന്നല്‍ പ്രളയമുണ്ടാകാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.…

1 hour ago

ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം; മലിനീകരണത്തോത് 400 കടന്നു

ഡൽഹി: ദീപാവലി ആഘോഷങ്ങള്‍ പുരോഗമിക്കവേ ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം. പലയിടത്തും മലിനീകരണതോത് നാനൂറ് കടന്ന് ഗുരുതര അവസ്ഥയിലെത്തി. വായുഗുണനിലവാര…

2 hours ago