WORLD

പാകിസ്ഥാനിൽ മിന്നൽ പ്രളയം: മുന്നൂറിലേറെ മരണം

പെഷവാർ: വടക്കൻ പാകിസ്ഥാനിൽ മിന്നൽ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 300 കടന്നതായി റിപ്പോർട്ട്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് പ്രളയം ഏറ്റവുമധികം നാശം വിതച്ചത്. നിരവധി പേരെ വെള്ളപ്പൊക്കത്തിൽ കാണാതായി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം.

പേമാരിയെത്തുടർന്നാണ് വിവിധ ജില്ലകളിൽ വെള്ളപ്പൊക്കമുണ്ടായത്. മഴ ആ​ഗസ്ത് 21 വരെ തുടരുമെന്ന് പ്രവിശ്യാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇതുവരെ 307 പേർ മഴയിലും മേഘവിസ്ഫോടനത്തിലും വെള്ളപ്പൊക്കത്തിലും മരണമടഞ്ഞതായി പിഡിഎംഎ വക്താവ് ഫൈസി പറഞ്ഞു. മരിച്ചവരിൽ 279 പുരുഷന്മാരും 15 സ്ത്രീകളും 13 കുട്ടികളും ഉൾപ്പെടുന്നതായി പിഡിഎംഎ പ്രാഥമിക റിപ്പോർട്ടിൽ അറിയിച്ചു. 17 പുരുഷന്മാരും നാല് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ 23 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു.

ബജൗർ, ബുണർ, സ്വാത്, മനേഹ്ര, ഷാങ്ല, തോർഘർ, ബടാഗ്രാം എന്നീ ജില്ലകളാണ് വെള്ളപ്പൊക്കത്തിൽ ഏറ്റവും കൂടുതൽ ദുരിതമുണ്ടായത്. 184 പേർ മരിച്ച ബുണറിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ഷാങ്‌ലയിൽ 36 മരണങ്ങളും, മൻസെഹ്‌റയിൽ 23 മരണങ്ങളും, സ്വാതിൽ 22 മരണങ്ങളും, ബജൗറിൽ 21 മരണങ്ങളും, ബട്ടാഗ്രാമിൽ 15 മരണങ്ങളും, ലോവർ ദിറിൽ അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തു. അബോട്ടാബാദിൽ ഒരു കുട്ടി മുങ്ങിമരിച്ചു.

74 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അതിൽ 63 എണ്ണം ഭാഗികമായും 11 എണ്ണം പൂർണ്ണമായും നശിച്ചതായി പിഡിഎംഎ അറിയിച്ചു. ഖൈബർ പഖ്തുൻഖ്വ മുഖ്യമന്ത്രി അലി അമിൻ ഗന്ധാപൂരിന്റെ നിർദ്ദേശപ്രകാരം വെള്ളപ്പൊക്ക ബാധിത ജില്ലകൾക്ക് ദുരിതാശ്വാസ ഫണ്ട് അനുവദിച്ചു. പ്രവിശ്യയിൽ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. ദുരിതബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും വേഗത്തിലാക്കാൻ ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
SUMMARY: Flash floods in Pakistan: more than 300 dead

NEWS DESK

Recent Posts

മദ്യപാനത്തിനിടെ തർക്കം: ഡെലിവറി എക്സിക്യൂട്ടീവ് കുത്തേറ്റു മരിച്ചു

ന്യൂഡൽഹി: ഡൽഹി ചന്ദർ വിഹാറില്‍ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ 24 കാരനായ ഡെലിവറി എക്സിക്യൂട്ടീവ് കുത്തേറ്റു മരിച്ചു. ഡെലിവറി എക്സിക്യൂട്ടീവായ ആശിഷ്…

7 minutes ago

റൈറ്റേഴ്സ് ഫോറം സംവാദം 24 ന്

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം ഡിജിറ്റൽ കാലത്തെ വായന എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ്…

25 minutes ago

എയ്മ വോയ്സ് 2025 ദേശീയ സംഗീത മത്സരം

ബെംഗളൂരു: മലയാളി ഗായകർക്കായി ഓള്‍ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ…

53 minutes ago

മഴ കനക്കുന്നു; കക്കി ഡാം തുറന്നു

പത്തനംതിട്ട: സംസ്ഥാനത്ത് മഴ കനക്കുന്നതിനാല്‍ ഡാമുകള്‍ തുറക്കുന്നു. പത്തനംതിട്ടയിലെ കക്കി ഡാം തുറന്നു. ഡാമിന്റെ 2 ഷട്ടറുകളാണ് തുറന്നത്. പമ്പയുടെ…

56 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൃശൂർ കുറ്റൂർ ചീരാത്ത് മഠത്തിൽ വീട്ടിൽ സി സുകുമാരൻ (80) ബെംഗളൂരുവിൽ അന്തരിച്ചു. ടി.സി. പാളയ സേക്രഡ് ഹാർട്ട്സ്…

1 hour ago

ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസ്; ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 46കാരനായ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. പോക്‌സോ കേസ് ചുമത്തിയാണ് ട്യൂഷന്‍ അധ്യാപകനെ കരമന…

2 hours ago