വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്‌സസില്‍ മിന്നൽ പ്രളയത്തിൽ 13 പേർ മരിച്ചു. 20 കുട്ടികളെ കാണാതായി. സമ്മര്‍ ക്യാംപിനെത്തിയ പെണ്‍കുട്ടികളെയാണ് കാണാതായത്. ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. ടെക്‌സസിലെ കെര്‍ കൗണ്ടിയിലാണ് മിന്നല്‍ പ്രളയമുണ്ടായത്. 25 സെന്റീമീറ്ററില്‍ അധികം മഴ പെയ്തതിനെ തുടര്‍ന്ന് ഗ്വാഡലൂപ്പെ നദിയില്‍ വെള്ളം പൊങ്ങുകയായിരുന്നു. പ്രതികൂല സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
പ്രദേശത്ത് പ്രളയ മുന്നറിയിപ്പ് സംവിധാനം ഇല്ലായിരുന്നെന്ന് പ്രദേശിക ഭരണകൂടം വ്യക്തമാക്കി. ഗ്വാഡലൂപ്പെ നദിയില്‍ വെളളപ്പൊക്കമുണ്ടാവുന്നത് സാധാരണ സംഭവമാണെങ്കിലും ഇത്രയും കുറഞ്ഞ സമയത്തിനുളളില്‍ ക്രമാതീതമായ നിലയില്‍ ജലനിരപ്പുയരുന്നത് ആദ്യമായാണ്. നദിയില്‍ 45 മിനിറ്റിനുളളില്‍ ജലനിരപ്പ് 26 അടിയായി ഉയര്‍ന്നതോടെയാണ് പ്രളയത്തിലേക്ക് മാറിയത്. പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്. 14 ഹെലികോപ്റ്ററുകളും 12 ഡ്രോണുകളും ഒന്‍പത് രക്ഷാസേന സംഘവും അഞ്ഞൂറോളം രക്ഷാപ്രവര്‍ത്തകരുമാണ് സ്ഥലത്ത് തിരച്ചില്‍ നടത്തുന്നത്.
https://twitter.com/JohnBasham/status/1941287358361661701?ref_src=twsrc%5Etfw
ക്യാംപിൽ പങ്കെടുത്തവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് അധികൃതർ പറഞ്ഞു വരും മണിക്കൂറുകളില്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് ടെക്‌സസ് ലെഫ്. ഗവര്‍ണര്‍ ഡാന്‍ പാട്രിക് പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ടെക്‌സസ് സെനറ്റര്‍ ടെഡ് ക്രൂസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ടെക്‌സസിന് ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും ടെഡ് ക്രൂസ് വ്യക്തമാക്കി. സംഭവത്തെ തുടർന്ന് ടെക്സസിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.
SUMMARY: Flash floods in Texas: 13 dead, 20 girls missing
പാലക്കാട്: പാലക്കാട്ടെ നിപ ബാധിതയുടെ ബന്ധുവിനും പനി. 10 വയസുള്ള കുട്ടിയ്ക്കാണ് പനി ബാധിച്ചത്. കുട്ടിയെ നിലവില്‍ ആശുപത്രിയിലേക്ക് മാറ്റി.കുട്ടി…
തിരുവനന്തപുരം: കേരളത്തിൽ ഒരു ദിവസത്തെ ക്ഷീണത്തിനു ശേഷം തിരിച്ചുകയറി സ്വർണവില. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയത്.…
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍.…
കൊച്ചി: സെൻസർ ബോർഡ് അനുമതി നിഷേധിച്ച സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള ഹൈക്കോടതി ജഡ്ജി…
ന്യൂഡല്‍ഹി: ബിഹാറിലെ ബിജെപി നേതാവും പ്രമുഖ വ്യവസായിയുമായ ഗോപാല്‍ ഗംഗെ വെടിയേറ്റ് മരിച്ചു. പാട്‌നയിലെ വീടിനു മുന്നില്‍ ഇന്നലെ രാത്രി…
ഫ്‌ളോറിഡ: പ്രശസ്ത ഓസ്‌ട്രേലിയന്‍- അമേരിക്കന്‍ നടന്‍ ജൂലിയന്‍ മക്മഹോന്‍ (56) അന്തരിച്ചു. ഏറെക്കാലമായി അര്‍ബുദബാധിതനായിരുന്നു. ബുധനാഴ്ചയായിരുന്നു മരണം. ഫന്റാസ്റ്റിക് ഫോര്‍,…