Categories: TOP NEWS

ബൈക്ക് മരത്തിലിടിച്ച് ഫ്ലൈറ്റ് അറ്റൻഡന്റ് മരിച്ചു

ബെംഗളൂരു: ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഫ്ലൈറ്റ് അറ്റൻഡൻ്റായി ജോലി ചെയ്തിരുന്ന യുവാവ് മരിച്ചു. ആർആർ നഗർ സ്വദേശിയും ഹോങ്കോംഗ് ആസ്ഥാനമായുള്ള എയർലൈൻസ് ജീവനക്കാരനുമായ പ്രഖ്യാത് (26) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ മൈസൂരു റോഡിലാണ് അപകടമുണ്ടായത്.

പുലർച്ചെ ഒരു മണിയോടെ സുഹൃത്തിനെ കണ്ട് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു പ്രഖ്യാത്. ഇതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ബിഎസ്എൻഎൽ ഓഫീസിന് എതിർവശത്തുള്ള മരത്തിലിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇയാളെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കെംഗേരി ട്രാഫിക് പോലീസ് കേസെടുത്തു.

TAGS: BENGALURU | ACCIDENT
SUMMARY: Flight attendant dies in road accident

Savre Digital

Recent Posts

കെഎൻഎസ്എസ് നെലമംഗല കരയോഗം മഹിളാ വിഭാഗം രൂപവത്കരിച്ചു

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി നെലമംഗല കരയോഗം മഹിളാ വിഭാഗം നീലാംബരി രൂപവത്കരിച്ചു. ബിനമംഗല ആശ്രം ആർച്ച് ബി…

5 minutes ago

നോര്‍ക്ക ഇന്‍ഷുറന്‍സ് തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണമാരംഭിച്ചു

ബെംഗളൂരു: 2025 മെയ് മാസം മുപ്പതാം തിയ്യതി വരെ നോര്‍ക്ക ഇന്‍ഷുറസ് തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരുടെ ഐഡി കാര്‍ഡുകള്‍…

18 minutes ago

മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബസംഗമം

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബസംഗമം ഡൊoമ്ളൂരു ഹോട്ടൽ കേരള പവലിയനിൽ നടന്നു. പ്രസിഡൻ്റ്  പി തങ്കപ്പൻ, ചെയർമാൻ മോഹൻ…

23 minutes ago

താത്കാലിക വിസി നിയമനം: ഗവര്‍ണറുടെ അപ്പീല്‍ ഹൈക്കോടതി തള്ളി

കൊച്ചി: താത്കാലിക വൈസ് ചാൻസലറെ (വിസി) നേരിട്ട് നിയമിക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവച്ച്‌ ഡിവിഷന്‍…

59 minutes ago

ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക്; പേടകം അണ്‍ഡോക്കിങ് പൂര്‍ത്തിയാക്കി

കാലിഫോര്‍ണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്‌എസ്) 18 ദിവസത്തെ വാസം പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല…

2 hours ago

നിമിഷപ്രിയയുടെ മോചനം: തലാലിന്‍റെ കുടുംബവുമായി വീണ്ടും ചര്‍ച്ച നടത്തി കാന്തപുരം

കോഴിക്കോട്: യെമൻ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ചർച്ചകളുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ.…

2 hours ago